Breaking

Thursday, 9 August 2018

ഇതുവരെ തുറന്നത് 22 ഡാമുകളെന്ന് മുഖ്യമന്ത്രി; വയനാട്ടിൽ റെഡ് അലർട്ട്

കോഴിക്കോട്∙ കനത്ത മഴയിൽ സംസ്ഥാനത്തെ 22 അണക്കെട്ടുകൾ തുറന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആദ്യമായാണ് ഇത്തരമൊരു സാഹചര്യം ഉണ്ടാകുന്നത്. അണക്കെട്ടുകൾ തുറക്കുന്ന സ്ഥലങ്ങളിലേക്ക് ജനങ്ങൾ പോകരുത്. വിനോദസഞ്ചാരികൾ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു. മഴയ്ക്കൊപ്പം ദുരിതം വിതച്ച് സംസ്ഥാനത്ത് പലയിടത്തും ഉരുൾപൊട്ടലുണ്ടായി. മലപ്പുറത്ത് അഞ്ചിടത്തും കോഴിക്കോട് മൂന്നിടത്തും ഉരുൾപൊട്ടി. കൊച്ചി–ധനുഷ്കോടി ദേശീയപാതയിലും വയനാട് ചുരത്തിലും ഗതാഗതം തടസ്സപ്പെട്ടു. മലമ്പുഴ അണക്കെട്ടിനു സമീപം ഉരുൾപൊട്ടിയതിനു പിന്നാലെ കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ഇടുക്കി, വയനാട്, കോഴിക്കോട് ജില്ലകളിൽ സൈന്യത്തിന്റെ സേവനം തേടി. ദേശീയ ദുരന്തനിവാരണസേന കോഴിക്കോട്ടെത്തി.

സംസ്ഥാനത്ത് ഇതുവരെ 20 മരണം. ഇടുക്കി ജില്ലയിൽ ഒരു കുടുംബത്തിലെ അഞ്ചു പേരടക്കം 10 മരണം. മലപ്പുറത്ത് ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ചു. വയനാട്ടിലും മൂന്നു മരണം റിപ്പോർട്ട് ചെയ്തു. മാനന്തവാടി തലപ്പുഴ മക്കിമലയിൽ ഉരുൾപൊട്ടി ഒരു കുടുംബം മണ്ണിനടിയിൽ കുടുങ്ങി. പെരിയാർവാലിയിൽ രണ്ടുപേരെ കാണാനില്ല.

No comments:

Post a Comment