Breaking

Tuesday, 7 August 2018

20 വർഷം പഴക്കമുള്ള വാഹനങ്ങൾ നിരത്തുകളിൽ നിന്നും പിൻ‌വലിക്കുന്നതിൽ അന്തിമ തീരുമാനം ഉടൻ

ഡല്‍ഹി: 20 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ നിരത്തില്‍ നിന്ന് ഒഴിവാക്കാന്‍ അന്തിമ നടപടിയുമയി കേന്ദ്ര സർക്കാർ ‍. വിഷയത്തിൽ ബന്ധപ്പെട്ട വകുപ്പുകളുമായി ഒരിക്കൽ കൂടി ചർച്ച നടത്താനാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം. നിയമത്തിൽ അന്തിമമായ തീരുമാനങ്ങൾ എടുക്കുന്നതിനു വേണ്ടിയാണ് വകുപ്പ് തല ചർച്ച ഒരിക്കൾകൂടി നടത്തുന്നത്. 

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ഇത്തരം ഒരു ആശയം രൂപീകരിച്ചതെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കി. കാലപ്പഴക്കം ചെന്ന വാണിജ്യ വാഹനങ്ങളെ 2020 ഏപ്രിലോടു കൂടി നിരത്തുകളിൽ നിന്നും പൂർണമായും പിൻ‌വലിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.   
നിയമം നിലവില്‍ വരുന്നതോടെ ഏഴു ലക്ഷം വാണിജ്യ വാഹനങ്ങള്‍ റോഡില്‍ നിന്ന് പുറത്താകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.പുതിയ വാഹനങ്ങളുടെ ഡിമാന്‍ഡ് വര്‍ദ്ധിപ്പിക്കാനും മലിനീകരണം തടയാനുമാണ് കരട് നയം കൊണ്ടുവരുന്നത് എന്നാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നത്. 

No comments:

Post a Comment