Breaking

Monday, 27 August 2018

പ്രളയക്കെടുതി: ദാർ അൽ ബേർ സൊസൈറ്റി 1 മില്യൺ ദിർഹം ധനസഹായം നൽകും


ദുബായ് : പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന കേരളം ജനതയ്ക്ക് സഹായഹസ്തവുമായി ദാർ അൽ ബേർ സൊസൈറ്റിയും. ദുബായ് ആസ്ഥാനമായി പ്രവൃത്തിക്കുന്ന ദാർ അൽ ബേർ സൊസൈറ്റി യുഎഇയിലെ ഏറ്റവും വലുതും സജീവമായി പ്രവർത്തിക്കുന്നതുമായ സന്നദ്ധ സേവന സംഘടനകളിൽ ഒന്നാണ്.
1 മില്യൺ ദിർഹം (ഏകദേശം 18995700 രൂപ) ധനസഹായമായി നൽകുമെന്നാണ് സൊസൈറ്റി അധികൃതർ അറിയിച്ചിരിക്കുന്നത്. ഈ തുക ദുരിതമനുഭവിക്കുന്നവർക്കും പ്രളയത്തിൽ എല്ലാം നഷ്ടമായവർക്കും തങ്ങളുടെ ജീവിതം പുനർനിർമ്മിക്കാൻ നൽകുമെന്നും അധികൃതർ അറിയിച്ചു.
റെഡ് ക്രസന്റ്റ് വഴി കേരളത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് ആവശ്യമായതെല്ലാം ചെയ്യുമെന്നും ഇതിനായി സാധ്യമായ എല്ലാ വഴികളും തേടുമെന്നും ദാർ അൽ ബേർ സൊസൈറ്റി ബോര്‍ഡ് ചെയര്‍മാന്‍ ഖല്‍ഫാന്‍ ഖലീഫ അല മസ്റൂയ് പറഞ്ഞു. ദുരിതമനുഭവിക്കുന്നവരെ സാഹായിക്കാന്‍ മുന്നോട്ട് വന്ന യുഎഇ ഭരണകൂടത്തിന്റെയും രാഷ്ട്ര നേതാക്കളുടെയും സമീപനം പ്രശംസനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

No comments:

Post a Comment