പിറന്നാള്‍ ദിനത്തില്‍ പിതാവ് സമ്മാനമായി നല്‍കിയ സ്വര്‍ണ കേക്ക് പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിന് നല്‍കി ദുബൈയിലെ വിദ്യാര്‍ത്ഥിനി. അര കിലോഗ്രാം തൂക്കമുള്ള സ്വര്‍ണക്കേക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുകയായിരുന്നു.
ദുബൈ പബ്ലിക് സ്‌കൂളിലെ എട്ടാം വിദ്യാര്‍ത്ഥിനിയായ പ്രണതി എന്ന മിന്നുവാണ് തനിക്ക് ലഭിച്ച അപൂര്‍വസമ്മാനം കേരളത്തിനു നല്‍കാന്‍ തീരുമാനിച്ചത്. മെയ് അഞ്ചിനായിരുന്നു മിന്നുവിന്റെ പന്ത്രണ്ടാം പിറന്നാള്‍. അന്ന് ലഭിച്ച സമ്മാനം മിന്നു ഭദ്രമായി അലമാരയില്‍ സൂക്ഷിച്ചുവെച്ചിരിക്കുകയായിരുന്നു. കേരളത്തിന്റെ അവസ്ഥ ടി.വിയിലൂടെയും മറ്റും അറിഞ്ഞ മിന്നു തന്റെ സമ്മാനം നല്‍കാന്‍ തയാറുകയായിരുന്നു.
ഏകദേശം ഒരു ലക്ഷം ദിര്‍ഹത്തോളം (19 ലക്ഷം രൂപ) ആണ് കേക്കിന്റെ വില. ദുരിതാശ്വാസ നിധിയിലേക്ക് തുക നല്‍കാനുള്ള മിന്നുവിന്റെ ആഗ്രഹം പിതാവ് വിവേക് സ്വര്‍ണം വാങ്ങിയ മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സിനെ വിവരമറിയിച്ചു. തുടര്‍ന്ന് തത്തുല്യമായ തുക നല്‍കി കേക്ക് തിരിച്ചെടുക്കാന്‍ തയാറാണെന്ന് മലബാര്‍ ഗോള്‍ഡും അറിയിക്കുകയായിരുന്നു. ഈ തുക പൂര്‍ണമായും ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്ന് മിന്നുവിന്റെ പിതാവ് വിവേക് പറഞ്ഞു.
No comments:
Post a Comment