Breaking

Saturday, 4 August 2018

അബുദാബിയിൽ മലയാളിക്കു വമ്പൻ ഭാഗ്യം; നറുക്കെടുപ്പിൽ 18 കോടി 75 ലക്ഷം രൂപ സമ്മാനം

അബുദാബി∙ അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഒരിക്കല്‍ കൂടി മലയാളി ഭാഗ്യം. കുണ്ടറ സ്വദേശി വാഴപ്പള്ളി  യോഹന്നാൻ സൈമൺ എന്നയാൾക്കാണ് അബുദാബി ബിഗ് ടിക്കറ്റ് റാഫിളിൽ പതിനെട്ടേ മുക്കാൽ കോടി രൂപ  (പത്തു ദശലക്ഷം ദിർഹം)  സമ്മാനം അടിച്ചിരിക്കുന്നത്. അബുദാബി രാജ്യാന്തര വിമാനത്താവളത്തിൽ ഇന്നു രാവിലെയായിരുന്നു നറുക്കെടുപ്പ്. ഖിസൈസിൽ സാസ്കോ ഫർണിച്ചർ ഡയറക്ടറാണ്. മക്കൾ അബി, എബി, ആൽബി

ജൂലൈ എട്ടിന് എടുത്ത ടിക്കറ്റിനാണ് ഭാഗ്യം കൈവന്നത്. മുൻപും ലോട്ടറി എടുത്തിട്ടുണ്ടായിരുന്നെങ്കിലും അതെല്ലാം മൂന്നാലു പേർ ചേർന്നായിരുന്നു എടുത്തിരുന്നതെന്ന് സൈമൺ മനോരമയോടു പറഞ്ഞു. രാവിലെ പതിനൊന്നോടെയാണ് നറുക്കെടുപ്പ് നടന്നത്. ഫോണിൽ വിളിച്ച് അധികൃതർ വിവരം പറഞ്ഞെങ്കിലും ആദ്യം സൈമൺ വിശ്വസിച്ചില്ല. സൈമണിന്റെ നിസംഗമായ പ്രതികരണം കേട്ട് ലോട്ടറി അധികൃതർക്കും വിശ്വാസം വന്നില്ല. അവർ തന്നെ വീണ്ടും അദ്ദേഹത്തോട് ഉറപ്പായും താങ്കൾക്കാണ് ലോട്ടറി അടിച്ചിരിക്കുന്നത്. ഇത് വിശ്വസിക്കാം എന്നു പറഞ്ഞപ്പോഴാണ് സൈമണും വിശ്വസിച്ചത്.

ഖിസൈസിലെ കട വിപുലപ്പെടുത്തുക, ബിസിനസ് വിപുലപ്പെടുത്തുക എന്നതാണ് ആഗ്രഹം എന്നും സൈമൺ പറഞ്ഞു. ഓൺലൈൻ വഴി യോഹന്നാൻ വാങ്ങിയ 041614 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് സമ്മാനം. ഇത്രയും തുക സമ്മാനമായി ലഭിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്നു യോഹന്നാൻ പ്രതികരിച്ചു. നറുക്കെടുപ്പിൽ വിജയികളായ ആദ്യ പത്തുപേരിൽ ഒൻപതു പേരും ഇന്ത്യക്കാരാണ്. ഫിലിപ്പീൻ സ്വദേശിക്കാണ് ലാൻഡ്റോവർ സമ്മാനമായി ലഭിച്ചിരിക്കുന്നത്.

ഇരട്ടകളായ മക്കൾ അബിയും എബിയും ദുബായിൽത്തന്നെ ഫാബ് ലാബിലാണ് ജോലി ചെയ്യുന്നത്. ഇളയ മകൻ ആൽബി ചെങ്ങനാശ്ശേരി ഗുഡ് ഷെപ്പേഡ് സ്കൂളിൽ പതിനൊന്നാം ക്ലാസ്സ് വിദ്യാർഥി.ഭാര്യ: പരേതയായ സുമി.

No comments:

Post a Comment