അതിവേഗ ഇന്റർനെറ്റ് സംവിധാനത്തിലൂടെ വീടുകളിലെ സ്മാർട്ട് ഹോം ഉപകരണങ്ങൾ വിദൂരങ്ങളിൽ നിന്ന് അനായാസം പ്രവർത്തിപ്പിക്കാനും ഇത് സഹായിക്കും. ഓഗസ്റ്റ് 15 മുതൽ ജിഗാഫൈബർ ബുക്കിങ് തുടങ്ങുമെന്നാണ് അറിയുന്നത്.
രാജ്യത്തെ ടെലികോം രംഗത്തെ അതികായന്മാരായ റിലയൻസ് ജിയോയുടെ ‘ജിയോ ഗിഗാ ഫൈബർ’ അതിവേഗ ബ്രോഡ്ബാൻഡ് സർവീസ് ഓഗസ്റ്റ് 15ന് ഔദ്യോഗികമായി അവതരിപ്പിക്കും. ഇന്റർനെറ്റ് സേവനങ്ങൾ വിപുലമാക്കുന്നതിന്റെ ഭാഗമായി 1,100 നഗരങ്ങളിലാണ് ആദ്യ ഘട്ടത്തിൽ ‘ജിയോഫൈബർ’ ലഭ്യമാകുക. വീടുകളിലേക്ക് അൾട്രാ എച്ച്ഡി വ്യക്തതയിൽ ടെലിവിഷനിലൂടെ വിനോദപരിപാടികൾ, വിഡിയോ കോൾ, വോയ്സ് ആക്റ്റിവേറ്റഡ് വെർച്വൽ അസിസ്റ്റന്റ് തുടങ്ങിയവയ്ക്ക് ജിയോ ജിഗാ ഫൈബർ അവസരമൊരുക്കും
2.5 ലക്ഷം കോടി രൂപ ഇതിനകം ബ്രോഡ്ബാൻഡ് ശൃംഖല മെച്ചപ്പെടുത്താൻ കമ്പനി നിക്ഷേപിച്ചതായി വെളിപ്പെടുത്തിയ മുകേഷ് അംബാനി, ഒപ്റ്റിക്കൽ ഫൈബർ വഴിയുള്ള ഫിക്സഡ് ലൈൻ ബ്രോഡ്ബാൻഡ് ശൃംഖലയാണ് ഈ രംഗത്തെ ഭാവി നിർണയിക്കുകയെന്ന് വ്യക്തമാക്കിയിരുന്നു.
കേരളത്തിൽ 288 ഇടങ്ങളിൽ
ജിയോയുടെ ജിഗാഫൈബർ കേരളത്തിൽ ആദ്യഘട്ടത്തിൽ 288 സ്ഥലങ്ങളിൽ. നഗരങ്ങളും ചെറുപട്ടണങ്ങളുമടക്കമാണിത്. ഇതിൽ 72 ഇടങ്ങളിൽ ഓപ്ടിക്കൽ ഫൈബർ കേബിൾ (ഒഎഫ്സി) സംവിധാനം തയാറായിക്കഴിഞ്ഞു. കൊച്ചിയിൽ 40 പേർ പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കുന്നുണ്ട്.
ഫൈബർ വീട്ടിലെത്തിച്ച് ജിയോ റൗട്ടറിൽ ഘടിപ്പിക്കും. അതിൽനിന്നു ടിവിക്കുള്ള സെറ്റ്ടോപ് ബോക്സിലേക്കും കണക്‌ഷൻ. റൗട്ടറിൽനിന്ന് വൈഫൈയിലൂടെയാണു മറ്റ് ഉപകരണങ്ങൾക്ക് ഇന്റർനെറ്റ് ലഭിക്കുക. സ്മാർട്‌ടിവിയിൽ മാത്രമല്ല സാധാരണ ടിവിയിൽ എച്ച്ഡിഎംഐ പോർട്ട് ഉണ്ടെങ്കിൽ അതിലേക്കും റൗട്ടറിൽനിന്ന് കണക്‌ഷൻ എത്തിക്കാം.
മൊബൈലിൽ ലഭിക്കുന്ന ‘ജിയോ ടിവി’ ചാനലുകളാണു കാണാനാകുക. ഇതിനുപുറമെ സ്ട്രീമിങ്ങും ഡൗൺലോഡുമൊക്കെയാകാം. ടിവി ഉപയോഗിച്ച് വിഡിയോ കോൺഫറൻസിങ് നടത്താം. ഒരു ലാൻഡ്ഫോണും ലഭിക്കും.
പരീക്ഷണാടിസ്ഥാനത്തിൽ 100 ജിബിയുടെ പ്രതിമാസപായ്ക്കേജാണു നൽകിവരുന്നത്. അതുപയോഗിച്ചു തീരുമ്പോൾ ചെറിയ പായ്ക്കുകളായി റീചാർജ് ചെയ്യാനാകും. 4500 രൂപ റീഫണ്ടബിൾ നിക്ഷേപമാണ് കണക്‌ഷന് ഈടാക്കുകയെന്നാണു സൂചന.
No comments:
Post a Comment