Breaking

Sunday, 19 August 2018

പ്രളയക്കെടുതി: കേരളത്തിനു വീണ്ടും സഹായവുമായി ബി.ആർ ഷെട്ടി; ഇക്കുറി 10 കോടി രൂപ






അബുദാബി ∙ പ്രളയക്കെടുതിയിൽ ദുരിതം അനുഭവിക്കുന്ന കേരളത്തെ സഹായിക്കാൻ യുഎഇ പ്രഖ്യാപിച്ച ദുരിതാശ്വാസ നിധിയിലേക്ക് യൂണി മണിയുടെയും യുഎഇ എക്സ്ചേഞ്ചിന്റെയും ചെയർമാൻ ഡോ. ബി.ആർ.ഷെട്ടി പത്തു കോടിയോളം രൂപ സംഭാവന ചെയ്തു.


നേരത്തേ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു രണ്ടു കോടി രൂപയും ചില മാധ്യമങ്ങൾ വഴി 25 ലക്ഷവും അദ്ദേഹം നേരിട്ടു നൽകിയിരുന്നു. ഇതടക്കം മൊത്തം 12.25 കോടി രൂപയാണ് ബി.ആർ.ഷെട്ടി സംഭാവന ചെയ്തത്. കൂടാതെ യുഎഇ എക്സ്ചേഞ്ച്, യൂണി മണി ശാഖകൾ വഴി ദുരിതാശ്വാസ സാധനങ്ങൾ സമാഹരിച്ചു കേരളത്തിൽ എത്തിച്ച് കാരുണ്യപ്രവർത്തനങ്ങളിൽ സജീവമായി പങ്കുവഹിക്കുന്നുണ്ട്.

No comments:

Post a Comment