അഞ്ചുപേരാണ് ഒന്നാം നമ്പറിനു വേണ്ടി ലേലത്തിനിറങ്ങിയത്. സിജി 8353 മുതൽ സിഎച്ച് 333 വരെയുള്ള നമ്പറുകളിൽ ഒന്നിലേറെ പേർ അവകാശമുന്നയിച്ച 43 നമ്പറുകളുടെ ലേലമായിരുന്നു ഇന്നലെ നടന്നത്. ഫാന്‍സി നമ്പര്‍ ലേലത്തില്‍ സംസ്ഥാനത്തെ നിലവിലെ റെക്കോര്‍ഡ് 18 ലക്ഷം രൂപയാണ്. വ്യവസായി കെ എസ് രാജഗോപാലാണ് ഈ റെക്കോഡിന്‍റെ ഉടമ. കെഎൽ 01 സിബി 1 എന്ന നമ്പറിനു വേണ്ടിയായിരുന്നു ആ ലേലംവിളി.
എട്ട് വര്‍ഷം മുമ്പ് 2010ലാണ് രാജ്യത്തെ ആഭ്യന്തരവാഹന നിര്‍മ്മാതാക്കളില്‍ പ്രമുഖരായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഥാര്‍ എന്ന ന്യൂജനറേഷന്‍ ജീപ്പിനെ അവതരിപ്പിക്കുന്നത്. മഹീന്ദ്ര 540, 550, മേജർ തുടങ്ങിയ ക്ലാസിക്ക് മോഡലുകളെ അനുസ്മരിപ്പിക്കുന്ന വാഹനം വളരെപ്പെട്ടെന്നാണ് ജനപ്രിയമായി മാറിയത്.
രണ്ട് എൻജിൻ വകഭേദങ്ങളിലാണ് വാഹനം എത്തുന്നത്. 2498 സിസി എൻജിൻ ഉപയോഗിക്കുന്ന സിആർഡിഐ മോഡലിന് 105 ബിഎച്ച്പി കരുത്തും 247 എൻഎം ടോർക്കുമുണ്ട്. 2523 സിസി എൻജിനുപയോഗിക്കുന്ന ഡിഐ മോഡലിന് 63 ബിഎച്ച്പി കരുത്തും 182.5 എൻഎം ടോർക്കുമുണ്ട്. നാലു വീൽ ഡ്രൈവ് ഗിയർബോക്സ് ഥാർ ഡിഐ മോഡലിലുള്ളൂ.
No comments:
Post a Comment