കേരളത്തിൽ പ്രളയ ദുരിതം നേരിടുന്നവരെ സഹായിക്കാൻ യു എ ഇ കേന്ദ്രമായ പ്രമുഖ ഭക്ഷ്യ സംസ്കരണ സ്ഥാപനമായ അറബിന്ത്യ സ്പൈസസ് പതിനായിരം കിലോഗ്രാം വിഭവങ്ങൾ നാട്ടിലെത്തിച്ചു. ഇതിൽ 5000 കിലോ അരിയും 5000 കിലോ വിവിധ പരിപ്പ് വർഗ്ഗങ്ങളുമാണ്.
കമ്പനിയുടെ ഗുജറാത്തിലെ വെയർ ഹൌസിൽ നിന്നാണ് കേരളത്തിലേക്ക് സാധനങ്ങൾ കൊണ്ട് പോയിരിക്കുന്നത്. വിവിധ സന്നദ്ധ സംഘടനകളുടെ പേരിലാണ് ഇവ അയച്ചത്.
മാനേജിങ് ഡയറക്ടർ ഹരീഷ് തഹിലിയാനി നയിക്കുന്ന കമ്പനിയിൽ നിരവധി മലയാളികൾ ജോലി ചെയ്യുന്നുണ്ട്.
No comments:
Post a Comment