ലഖ്നോ: ഉത്തർ പ്രദേശിലെ ലഖ്നോവിൽ നിർമ്മാണം പുരോഗമിച്ചു കൊണ്ടിരിക്കുന്ന ലുലു മാളിനു പുറമെ നോയിഡയിലും വാരണാസിയിലും ലുലു മാളുകൾ നിർമ്മിക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യുസഫലി പറഞ്ഞു. യുപിയിൽ 60,000 കോടി രൂപയ്ക്കുള്ള 81 പദ്ധതികൾക്കു പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു യൂസഫലി. പ്രധാനമന്ത്രി മോദിയുടെ ലോകസഭാ മണ്ഡലം കുടിയാണ് വാരാണസി. കഴിഞ്ഞ ഫെബ്രുവരിയിൽ യു,പി.യിൽ നടന്ന നിക്ഷേപകരുടെ സമ്മേളനത്തിൽ പ്രഖ്യാപിച്ച പദ്ധതികൾക്കാണ് പ്രധാനമന്ത്രി തുടക്കം കുറിച്ചത്
ലഖ്നോവിലെ മാൾ നിശ്ചയിച്ചതിലും മുമ്പെ തന്നെ പണി പൂർത്തികരിക്കുമെന്നും അദ്ദേഹം അറിയിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻ്റെ സർക്കാർ എല്ലാവിധ സഹകരണങ്ങൾകും നൽകുന്നുണ്ട്. ഇപ്പോൾ 35% പണി പൂർത്തിയാക്കിയിട്ടുണ്ട്. മാൾ പ്രവർത്തനമാരംഭിക്കുമ്പോൾ അയ്യായിരം പേർക്ക് നേരിട്ടും പതിനായിരത്തോളം പേർക്ക് അല്ലാതെയും തൊഴിൽ നൽകാൻ സാധിക്കുമെന്നും യൂസഫലി പറഞ്ഞു. നിർമ്മാണം പൂർത്തിയാകുന്നതൊടെ ഉത്തരേന്ത്യയിലെ ഏറ്റവും വലിപ്പമേറിയതായിരിക്കു ലഖ്നോവിലേത്. രണ്ടായിരം കോടി രൂപയുടെ നിക്ഷേപത്തിലുള്ളതാണ് ലഖ്നോ ലുലു മാൾ.
വിദേശ ഇന്ത്യക്കാരുടെ നിക്ഷേപത്തെ ആഭ്യന്തര നിക്ഷേപമായി മാറ്റിയ മോദി സർക്കാരിൻ്റെ തീരുമാനം രാജ്യത്ത് കൂടുതൽ എൻ.ആർ.ഐ. നിക്ഷേ[പം കൊണ്ടുവരാൻ സഹായിക്കുമെന്നും യൂസഫലി പ്രത്യാശിച്ചു.
No comments:
Post a Comment