ദുല്‍ഖര്‍ സല്മാന് മലയാളത്തില്‍ തിരിച്ചെത്തുന്ന ചിത്രം ഒരു യമണ്ടന്‍ പ്രേമകഥ അണിയറയിലൊരുങ്ങുകയാണ്. നവാഗത സംവിധായകന് ബിസി നൗഫല്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ സലിം കുമാര്‍, ഹരീഷ് കണാരന്, സൗബിന് ഷാഹിര്‍, ധര്മ്മജന്, വിഷ്ണു ഉണ്ണികൃഷ്ണന് തുടങ്ങി മലയാളത്തിലെ ഒട്ടുമിക്ക കോമഡിതാരങ്ങളും വേഷമിടുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തില്‍ ഏറ്റവും പുതിയതായി ജോയിന്‍ ചെയ്തിരിക്കുന്നത് സുരാജ് വെഞ്ഞാറമ്മൂടാണ്.
രാജീവ് രവിയുടെ കമ്മട്ടിപ്പാടത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം കൂടിയാണ് യമണ്ടന്‍ പ്രേമകഥ. ഫോര്‍ട്ട് കൊച്ചിയിലും മട്ടാഞ്ചേരിയുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. ആന്റോ ജോസഫ് നിര്‍മിക്കുന്ന ചിത്രത്തിന് നാദിര്‍ഷ സംഗീതം നല്കുന്നു.
അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുക്കളായ വിഷ്ണു ഉണ്ണികൃഷ്ണന്, ബിബിന്‍ ജോര്‍ജ് എന്നിവര്‍ ചേര്‍ന്നാണ് ഈ കോമഡി ചിത്രത്തിന് തിരക്കഥ എഴുതുന്നത്.
അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുക്കളായ വിഷ്ണു ഉണ്ണികൃഷ്ണന്, ബിബിന്‍ ജോര്‍ജ് എന്നിവര്‍ ചേര്‍ന്നാണ് ഈ കോമഡി ചിത്രത്തിന് തിരക്കഥ എഴുതുന്നത്.
സുജിത് വാസുദേവ് ആണ് ഛായാഗ്രാഹകന്‍. കട്ടപ്പനയിലെ ഋത്വിക് റോഷന്, പുലി മുരുകന് എന്നീ ചിത്രങ്ങളുടെ എഡിറ്റര്‍ ജോണ്‍ കുട്ടിയാണ് ഒരു യമണ്ടന്‍ പ്രേമകഥയുടെയും ചിത്രസംയോജകന്‍. ക്രിസ്തുമസ് റിലീസായി ഒരു യമണ്ടന്‍ പ്രേമകഥ തീയറ്ററുകളിലേക്കെത്തും.
No comments:
Post a Comment