Breaking

Monday, 30 July 2018

ഇത് താൻടാ പോലീസ്; മയക്കുമരുന്നിൽ നിന്ന് മുക്തി തേടുന്നവരുടെ കുടുംബങ്ങൾക്ക് കാരുണ്യസ്പർശമേകി ദുബായ് പൊലീസ്

ദുബായ് : മയക്ക് മരുന്ന് ഉപയോഗിക്കുന്നതിൽ നിന്നും മുക്തി തേടി ജീവിതത്തിലേക്ക് മടങ്ങുന്നവരുടെ കുടുംബങ്ങളെ സഹായിക്കാൻ ദുബായ് പോലീസിന്റെ പദ്ധതി. മാസംതോറും ഒരു നിശ്ചിത തുക ഇതിനായി സേന മാറ്റിവെക്കുന്നുണ്ട്. ഈ തുക ജീവിതോപാധി കണ്ടെത്താൻ ആ കുടുംബങ്ങളെ സഹായിക്കാൻ വേണ്ടിയാണ് സേന വിനിയോഗിക്കുന്നത്.
മയക്ക് മരുന്നിന്റെ പിടിയിൽ നിന്ന് പൂർണ്ണ മുക്തി നേടി സാധാരണ ജീവിതത്തിലേക്ക് തിരികെ എത്തിയവർക്ക് ഹജ്ജ് – ഉംറ തീർത്ഥാടനം നടത്തുവാനും സഹായം നൽകിയിട്ടുണ്ട്.
ആൻറി നാർക്കോട്ടിക്സ് വിഭാഗത്തിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ ഏകദേശം 250 കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നൽകാൻ കഴിഞ്ഞു, മയക്ക് മരുന്നിൽ നിന്ന് വിമുക്തി നേടിയ 12
പേരെ ഹജ്ജ് – ഉംറ തീർത്ഥാടനത്തിന് പോകാൻ സഹായിച്ചു. 88 കുടുംബങ്ങൾക്ക് റംസാൻ മാസത്തിൽ ഭക്ഷണസാധനങ്ങളും മറ്റും നൽകി, നാല് പേർക്ക് സുരക്ഷിതമായ ജോലികൾ കണ്ടെത്തി നൽകുവാനും സാധിച്ചു എന്നത് നേട്ടമാണ്. ഇത്തരം മാതൃകകളാണ് ലോകത്തിലുടനീളം സേനാ വിഭാഗങ്ങൾ പിന്തുടരേണ്ടത് എന്നാണ് പൊതുവേ ഉയരുന്ന അഭിപ്രായം. സാമൂഹ്യ നന്മ ലക്ഷ്യമാക്കി ദുബായ് പോലീസ് നടത്തുന്ന ഇത്തരം സന്നദ്ധ സേവന – ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏറെ പ്രശംസനീയാർഹമാണ്.

No comments:

Post a Comment