ദുബായ് : പ്രവാസി സമൂഹത്തിന്റെ അവകാശ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന ജനപ്രതിനിധിയെന്ന നിലയില്‍ എൻ.കെ. പ്രേമചന്ദ്രന്‍ എം.പിക്ക് പ്രവാസി സമൂഹത്തിന്‍റെ പിന്തുണയുണ്ടാകുമെന്ന് ഇൻക്കാസ് യു.എ.ഇ ഘടകം ജനറല്‍ സെക്രട്ടറി പുന്നക്കന്‍ മുഹമ്മദലി പറഞ്ഞു. പ്രവാസി ക്ഷേമത്തിനായി സ്വകാര്യ പ്രമേയം ലോക്സഭയിൽ വീണ്ടും പ്രേമചന്ദ്രന്‍ അവതരിപ്പിക്കാന്‍ അനുമതി തേടിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്‍കാസ് പിന്തുണ പ്രഖ്യാപിച്ചത്.
പ്രവാസികളുടെ വോട്ടവകാശം, പുനരധിവാസം, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ ലഭൃമാക്കണമെന്നാവശ്യപ്പെട്ട് നൽകിയ പ്രമേയം ലോകസഭ വേണ്ടും പരിഗണനയ്ക്കെടുക്കുന്നുണ്ട്. പ്രമേയം ഇന്ന് ചർച്ചയ്ക്കായി ലിസ്റ്റ് ചെയ്തിരുന്നെങ്കിലും ലോകസഭക്ക് അപ്രതീക്ഷിത അവധി പ്രഖ്യാപിച്ചതിനാൽ പ്രമേയം ആഗസ്റ്റ് 10നു വീണ്ടും പരിഗണനാ ലിസ്റ്റിലേക്ക് മാറ്റുകയായിരുന്നു. കേരളത്തിലെ മുഴുവൻ എം.പി.മാരും അദ്ദേഹത്തിന് പൂർണ്ണ പിന്തുണ നൽകുന്നതോടൊപ്പം പ്രവാസികളുടെ ന്യായമായ ആവശ്യങ്ങള്‍ കേന്ദ്ര സർക്കാറിനെ കൊണ്ട് അംഗീകരിപ്പിച്ചെടുക്കാന്‍ കേരളത്തില്‍ നിന്നുള്ള പാര്‍ലിമെന്റ് അംഗങ്ങള്‍ ഒരുമിച്ച് നില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
No comments:
Post a Comment