പോക്കിരിരാജയ്ക്ക് ശേഷം വൈശാഖും മമ്മൂട്ടിയും ഒന്നിക്കുന്ന രാജയുടെ മടങ്ങി വരവ് ചിത്രത്തിന് മധുരരാജ എന്ന് പേരിട്ടു. ഉദയകൃഷ്ണയുടെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്ന നെല്‍സണ്‍ ഐപാണ്. പീറ്റെര്‍ ഹെയ്‌നാണ് ആക്ഷന്‍ കൊറിയോഗ്രഫി ചെയ്തിരിക്കുന്നത്.
പോക്കിരിരാജയ്ക്ക് ശേഷം എട്ടു വര്‍ഷങ്ങള്‍ക്കിപ്പുറമാണ് വൈശാഖ് മമ്മൂട്ടിയെവെച്ച് ഒരു സിനിമ അനൗണ്‍സ് ചെയ്യുന്നത്. വൈശാഖിന്റെ മോഹന്‍ലാല്‍ ചിത്രം പുലിമുരുകന്‍ മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമാണ്. പുലിമുരുകന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ഇതെന്നതിനാല്‍ പ്രേക്ഷകരുടെ പ്രതീക്ഷകള്‍ വാനോളമാണ്.
മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും ചിലവേറിയ ചിത്രമാണിത്. കേരളത്തിലെയും തമിഴ്‌നാട്ടിലേയും ലൊക്കേഷനുകളിലായി 120 ലേറെ ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന 3 ഷെഡ്യൂളിലായിട്ടാണ് ചിത്രീകരണം നടക്കുക. ആക്ഷനും കോമഡിയും ഇമോഷണല്‍ രംഗങ്ങളും ഗാനങ്ങളുമെല്ലാം ചേര്‍ന്ന ഒരു തട്ടുപൊളിപ്പന്‍ മാസ്സ് ചിത്രമായിരിക്കും മധുരരാജ എന്നാണ് അണിയറ പ്രവര്‍ത്തകര്‍ നല്‍കുന്ന സൂചന.
No comments:
Post a Comment