Breaking

Monday, 30 July 2018

ഇന്റര്‍നെറ്റ് സ്പീഡില്‍ പറപറന്ന് ഖത്തര്‍; ഡൗണ്‍ലോഡ് വേഗം സെക്കന്റില്‍ 63.22 എംബി, അപ്‌ലോഡ് വേഗം 16.53 എംബിപിഎസ്

ലോകത്ത് ആദ്യമായി 5ജി സാങ്കേതികവിദ്യ ഉപയോക്താക്കള്‍ക്കു ലഭ്യമാക്കിയ ഖത്തര്‍ ഇന്റര്‍നെറ്റ് വേഗത്തിലും ഒന്നാം സ്ഥാനത്ത്. ഊക്‌ല സ്പീഡ് ടെസ്റ്റിലാണ് ഖത്തറിന് ഒന്നാം സ്ഥാനം ലഭിച്ചിരിക്കുന്നത്. സെക്കന്‍ഡില്‍ 63.22 എംബിയാണു ഖത്തറിലെ മൊബൈല്‍ ഡൗണ്‍ലോഡ് വേഗം. 16.53 എംബിപിഎസാണ് അപ്ലോഡ് വേഗം.ജൂണില്‍ നോര്‍വെയെ മറികടന്നാണു ഖത്തര്‍ ഒന്നാമതെത്തിയത്.
പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള നോര്‍വെയില്‍ സെക്കന്‍ഡില്‍ 62.14 എംബിയാണു ഡൗണ്‍ലോഡ് വേഗം. രാജ്യാന്തരതലത്തില്‍ ശരാശരി ഡൗണ്‍ലോഡ് വേഗം സെക്കന്‍ഡില്‍ 23.54 എംബിയും, അപ്ലോഡ് വേഗം സെക്കന്‍ഡില്‍ 9.28 എംബിയുമാണ്. 4.62 എംബി ഡൗണ്‍ലോഡ് വേഗവുമായി ലിബിയയാണു പട്ടികയില്‍ ഏറ്റവും അവസാനം. 124-ാം സ്ഥാനത്താണു ലിബിയയുള്ളത്. എന്നാല്‍ 4ജി ഇന്റര്‍നെറ്റില്‍ വന്‍ മുന്നേറ്റം നടത്തിയെന്ന് അവകാശപ്പെടുന്ന ഇന്ത്യ പട്ടികയില്‍ 109ാം സ്ഥാനത്താണ്. സെക്കന്‍ഡില്‍ 9.12 എംബിയാണ് ഇന്ത്യയിലെ മൊബൈല്‍ ഡൗണ്‍ലോഡ് വേഗം. 3.62 എംബിയാണ് അപ്ലോഡ് വേഗം.
ബ്രോഡ്ബാന്‍ഡ് വേഗത്തിന്റെ കാര്യത്തില്‍ സിംഗപ്പൂരാണ് ഒന്നാമത്. സെക്കന്‍ഡില്‍ 180.57 എംബിയാണു സിംഗപ്പൂരിലെ ഫിക്‌സ്ഡ് ബ്രോഡ്ബാന്‍ഡ് വേഗം. ഡേറ്റാ വേഗത്തിന്റെ കാര്യത്തില്‍ 4ജിയും കടന്ന് 5ജിയിലേക്കെത്തിയ ലോകത്തെതന്നെ ആദ്യത്തെ രാജ്യമാണു ഖത്തര്‍. ഖത്തറിലെ പൊതുമേഖലാ ടെലികോം കമ്പനിയായ ഉറീഡൂവാണു ലോകത്ത് ആദ്യമായി 5ജി സാങ്കേതികവിദ്യ അവതരിപ്പിച്ചത്.

No comments:

Post a Comment