Breaking

Tuesday, 31 July 2018

12 വയസ്സില്‍ താഴെയുള്ള കുട്ടികളെ ബലാത്സംഗം ചെയ്താല്‍ വധശിക്ഷ


ന്യൂഡല്‍ഹി : പന്ത്രണ്ട് വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ വ്യവസ്ഥചെയ്തുള്ള നിയമ ഭേദഗതിക്ക് ലോക്‌സഭ അംഗീകാരം. നൽകി. ഏപ്രില്‍ 21ന് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഓര്‍ഡിനന്‍സിന് പകരമുള്ളതാണ് പുതിയ ബില്‍.
ബില്ലിനെ പൊതുവില്‍ അംഗങ്ങള്‍ അനുകൂലിച്ചെങ്കിലും ഓര്‍ഡിനന്‍സ് രൂപത്തില്‍ ഭേദഗതി കൊണ്ടുവന്ന കേന്ദ്ര സർക്കാർ നടപടി ജനാധിപത്യവിരുദ്ധമാണെന്ന് പ്രതിപക്ഷാംഗങ്ങള്‍ വിമര്‍ശിച്ചു. 12 വയസ്സില്‍ താഴെയുള്ള പെണ്കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്ക്ക് വധശിക്ഷ വ്യവസ്ഥചെയ്യുന്ന ഭേദഗതി ബലാത്സംഗത്തിനുള്ള കുറഞ്ഞ ശിക്ഷ ഏഴുവര്ഷം കഠിന തടവില്‌നിന്ന് പത്തുവര്ഷമായി ഉയര്ത്തുകയുംചെയ്തു. 16 വയസ്സില് താഴെയുള്ള പെണ്കുട്ടിയാണ് ബലാത്സംഗത്തിന് ഇരയാകുന്നതെങ്കില് കുറഞ്ഞ ശിക്ഷ നിലവിലെ 10 വര്ഷം കഠിനതടവില്‌നിന്ന് 20 വര്ഷമായി ഉയര്ത്തിയിട്ടുമുണ്ട്. കൂടിയ ശിക്ഷയായി ആയുഷ്‌കാല തടവും ലഭിക്കാം. 16 വയസ്സില് താഴെയുള്ള പെണ്കുട്ടിയെ കൂട്ടബലാല്‌സംഗത്തിന് ഇരയാക്കിയാല് കുറ്റക്കാര്‌ക്കെല്ലാം ആയുഷ്‌ക്കാലം തടവുശിക്ഷ ലഭിക്കാം.
12 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികള്‍ ബലാത്സംഗത്തിന് ഇരയാക്കപ്പെട്ടാല്‍ കുറ്റക്കാരന് കുറഞ്ഞത് 20 വര്‍ഷം തടവുലഭിക്കും. കൂട്ടബലാല്‍സംഗമാണെങ്കില്‍ ആയുഷ്‌ക്കാലം തടവോ വധശിക്ഷേയോ ലഭിക്കാം. ബലാത്സംഗ കേസുകളില്‍ വേഗത്തിലുള്ള അന്വേഷണവും വിചാരണയും ബില് വ്യവസ്ഥ ചെയ്യുന്നു. രണ്ടുമാസത്തിനകം അന്വേഷണം പൂര്ത്തീകരിക്കണമെന്നാണ് വ്യവസ്ഥ. വിചാരണ നടപടികളും രണ്ടുമാസം കൊണ്ട് പൂർത്തീകരിക്കണം. ബലാത്സംഗ കേസുകളിൽ അപ്പീല്‍ തീര്‍പ്പാക്കുന്നതിന് ആറുമാസമാകും സമയപരിധി. 16 വയസ്സിൽ താഴെയുള്ള പെണ്കുട്ടിയെ ബലാത്സംഗമോ കൂട്ടബലാത്സംഗമോ ചെയ്താല് കുറ്റക്കാര്ക്ക് മുന്‍കൂര്‍ ജാമ്യമുണ്ടാവില്ല. ജാമ്യാപേക്ഷകളില്‍ തീര്‍പ്പുകല്‍പ്പിക്കുന്നതിന് പബ്ലിക് പ്രോസിക്യൂട്ടര്‌ക്കോ ഇരയാക്കപ്പെടുന്ന കുട്ടിയുടെ അഭിഭാഷകനോ 15 ദിവസത്തെവരെ നോട്ടീസ് സമയവും ലഭിക്കും.

No comments:

Post a Comment