സ്മാര്‍ട്ട് ഫോണ്‍ വിപണിയിലെ പ്രമുഖരായ ഓപ്പോ അവരുടെ പുതിയ മൂന്ന് മോഡലുകളെ വിപണിയില്‍ എത്തിക്കാന്‍ ഒരുങ്ങുന്നു. ഓപ്പോ എഫ്9, എഫ്9 പ്രോ, ഓപ്പോ ആര്‍17 എന്നീ മോഡലുകളാണ് അണിയിറയില്‍ ഒരുങ്ങുന്നത്. ഇതില്‍ എഫ്9, എഫ്9 പ്രോ മോഡലുകളെ കുറിച്ചുള്ള സൂചനകള്‍ കമ്പനി പുറത്തു വിട്ടു കഴിഞ്ഞു. എന്നാല്‍ ആര്‍17 കുറിച്ച് ചില സ്ഥിരീകരിക്കാത്ത വിവരങ്ങളാണ് പുറത്ത് വരുന്നത്. എന്നിരുന്നാലും ആര്‍17 എന്ന പേരില്‍ ഇന്റര്‍നെറ്റില്‍ പരക്കുന്ന ചിത്രങ്ങള്‍ വിപണിയില്‍ ആകാംഷ സൃഷ്ടിച്ചിരിക്കുകയാണ്.
ഓപ്പോ ആര്‍17 ന്റെ ഏറ്റവും മുഖ്യ ഫീച്ചറായി കരുതുന്നത് അതിന്റെ 10 ജിബി റാമാണ്. ഇത് സത്യമാണെങ്കില്‍, നിലവില്‍ ഏറ്റവും ഉയര്‍ന്ന് റാമില്‍ വിപണിയിലെത്തുന്ന ആദ്യ ഫോണാകും ഇത്. 4കെ ഓലെഡ് സ്‌ക്രീനും ഈ മോഡലില്‍ പ്രതീക്ഷിക്കുന്നു. ഒപ്പോ എഫ്9, എഫ്9 പ്രോ എന്നീ മോഡലുകൡ ഓപ്പോ എഫ്9 മാത്രമേ ഇന്ത്യയില്‍ എത്തുകയുള്ളു എന്നാണ് വിവരം. വാട്ടര്‍ഡ്രോപ് സ്‌ക്രീന്‍ എന്നാണ് ഈ മോഡലുകളെ കമ്പനി വിശേഷിപ്പിക്കുന്നത്. മോഡലുകളുടെ മുന്‍ക്യാമറകള്‍ ഇരിക്കുന്ന നോച്ചിന് ഒരു വെള്ളത്തുള്ളിയുടെ ആകൃതിയാണ് നല്‍കിയിരിക്കുന്നതിനാലാണിത്.
ഒപ്പോ എഫ്9 മോഡലിന്റെ ചിത്രം മലേഷ്യയിലാണ് പുറത്തുവിട്ടത്. വാട്ടര്‍ഡ്രോപ് ഡിസൈനുമായി എത്തുന്ന ഒപ്പോ എഫ്9യിലൂടെ പുതിയ കാഴ്ചയുടെ അനുഭവം തരാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും കമ്പനി പറയുന്നു. രണ്ടു മോഡലുകളും വാട്ടര്‍, ഡെസ്റ്റ് പ്രൂഫ് ശേഷിയുള്ളവയുമാകാം. ഈ മോഡലുകളുടെ ബോഡി-സ്‌ക്രീന്‍ അനുപാതം 90.8 ശതമാനമാണ്. എന്നാല്‍ ആര്‍17 ല്‍ 92.9 ശതമാനം ബോഡി-ഡിസ്പ്ലെ അനുപാതമാണ് പ്രതീക്ഷിക്കുന്നത്
Explore a brand new vision with #OPPOF9Pro. #ComingSoon
No comments:
Post a Comment