Breaking

Thursday, 24 May 2018

സഞ്ചാരികൾക്ക് ഹരമായി പറമ്പികുളം

ഒറ്റ വാക്കില്‍ ഇങ്ങനെ – കുടുംബ സമേതം സുരക്ഷിതമായി കാടിനേയും കാടിന്റെ മക്കളെയും കാണാനും , നഗരത്തിരക്കുകളില്‍ നിന്നും ജോലിയുടെ വീര്‍പ്പു മുട്ടലുകളില്‍ നിന്നും മനസിനെ കുളിരനിയിപ്പിക്കാന്‍ അല്ലെങ്കില്‍ ശാന്തമാക്കാനും പറ്റിയ ഒരിടം, അല്ലെങ്കില്‍ ഒരു യാത്ര


ഒറ്റ വാക്കില്‍ ഇങ്ങനെ – കുടുംബ സമേതം സുരക്ഷിതമായി കാടിനേയും കാടിന്റെ മക്കളെയും കാണാനും , നഗരത്തിരക്കുകളില്‍ നിന്നും ജോലിയുടെ വീര്‍പ്പു മുട്ടലുകളില്‍ നിന്നും മനസിനെ കുളിരനിയിപ്പിക്കാന്‍ അല്ലെങ്കില്‍ ശാന്തമാക്കാനും പറ്റിയ ഒരിടം, അല്ലെങ്കില്‍ ഒരു യാത്ര.
1) തുണക്കടവ് ഡാം.
ഇതാണ് നമ്മള്‍ ആദ്യം പോകുന്ന സ്ഥലം. കാടിന് നടുവില്‍ കണ്ണ് എത്താതിടത്തോളം പരന്നു കിടക്കുന്ന ജലാശയം, അതാണ്‌ തുണക്കടവ് ഡാം. ഡാമിന്റെ മറുകരയിലാണ് പറമ്പിക്കുളം ഫോറെസ്റ്റ് ഇന്‍സ്പെക്ഷന്‍ ബംഗ്ലാവ്.ഭാഗ്യം തുനച്ചാല്‍ ഇതിനു മുന്നില്‍ വെള്ളം കുടിക്കാന്‍ വരുന്ന മൃഗങ്ങളെ നമുക്ക് കാണാന്‍ പറ്റും.



2) കന്നിമര തേക്ക്.
ഏകദേശം 460 വര്‍ഷത്തോളം പ്രായമുള്ള ഒരു തേക്ക് മര മുത്തശ്ശി ആണ് “ കന്നിമര തേക്ക് “. ഇതിനൊരു ചരിത്ര കഥയുണ്ട് പറയാന്‍, അതിങ്ങനെയാണ്.... കാലാ കാലങ്ങള്‍ക്ക് തേക്ക് മരങ്ങള്‍ മുറിക്കുന്ന ഒരു സമയം.ഈ തേക്ക് മരം മുറിക്കാന്‍ മഴു വീണതും ആ മുറിവില്‍ നിന്നും രക്തം ഒഴുകാന്‍ തുടങ്ങി. ഇതോടെ ഈ മരം വെട്ടാന്‍, വെട്ടുകാര്‍ പേടിച്ചു വിറച്ചു എന്നും അതിനു ശേഷം അത് വെട്ടാന്‍ ആരും ധൈര്യം കാണിച്ചിട്ടില്ല എന്നുമാണാ ചരിത്രം. അത് മാത്രമല്ല അന്ന് മുതല്‍ ഈ തേക്ക് മരത്തെ ഒരു കന്നിയായി ( കന്യക ) കണ്ടു ആരാധിക്കാനും തുടങ്ങി.
ഏകദേശം 48.5 മീറ്റര്‍ ഉയരവും 6.57 ചുറ്റളവും ആണ് ഈ മര മുത്തശിക്ക്.1994 -95 കാലഘട്ടത്തില്‍ നമ്മുടെ ഭാരത സര്‍ക്കാര്‍ “ മഹാ വൃക്ഷ പുരസ്കാരം “ നല്‍കിയിട്ടുണ്ട് ഈ മര മുത്തശിക്ക് എന്നത് നമുക്ക് അഭിമാനിക്കാവുന്ന മറ്റൊരു വലിയ കാര്യമാണ്.


3) ബാംബൂ രാഫ്ട്ടിംഗ്.
കന്നിമര തേക്ക് കണ്ട ശേഷം നമ്മള്‍ കാട്ടിലൂടെ സഞ്ചരിച്ചു ( ഭാഗ്യമുണ്ടെങ്കില്‍ ആനയേയോ പുലിയെയോ വരെ കാണാം ) പറമ്പിക്കുളം എന്ന കൊച്ചു പട്ടണവും കടന്നു നേരേ രിസര്‍വോയരിലെക്ക് ആണ് പോകുന്നത്. അവിടെ നമ്മളെ കാത്തു മുള കൊണ്ട് കെട്ടിയ ഒരു വലിയ ചങ്ങാടം ഉണ്ടാവും.അതിനെ നിയന്ത്രിക്കാന്‍ തഴക്കവും പഴക്കവും ചെന്ന രണ്ടു മൂന്നു ചേട്ടന്മാര്‍...... നീണ്ടു നിവര്‍ന്നു കിടക്കുന്ന ശാന്തമായ ഈ ജലാശയത്തില്‍ ഏകദേശം അര മണികൂറോളം സഞ്ചരിച് നമുക്ക് ഇവിടുത്തെ പ്രകൃതിയുടെ സൗന്ദര്യം ആസ്വദിക്കാം. ചിലപ്പോള്‍ മുതലകളെ കാണാന്‍ സാധിച്ചേക്കും. പക്ഷെ ഭയക്കേണ്ട കാര്യമില്ല, ഇവര്‍ മനുഷ്യരെ ഉപദ്രവിക്കാറില്ല എന്നാണ് അവര്‍ പറയുന്നത്.


4) ട്രൈബല്‍ ഡാന്‍സ്
ബാംബൂ രാഫ്ടിങ്ങിനു ശേഷം 6.30 ഓടെ നമ്മള്‍ തിരികെ ട്രൈബല്‍ ഡാന്‍സ് കാണുന്നതിനുള്ള ഹാളില്‍ എത്തി ചേരും.പറമ്പിക്കുളം ടൌണില്‍ തന്നെയാണിത്. വളരെ വ്യത്യസ്തമായ ഒരു കല ആണിത്. നമ്മള്‍ അധികം കേട്ടിട്ടില്ലാത്ത രീതിയിലുള്ള സംഗീതവും, ഡാന്‍സും ആണ് ഇത്. എന്തിനു പാടുന്ന പാട്ട് പോലും കേള്‍ക്കാന്‍ വളരെ രസകരമാണ്. അര മണിക്കൂറിലെ നേരം നമുക്ക് ഇത് ആസ്വതിക്കാം. പോവാത്തവര്‍ സാധിക്കുമെങ്കില്‍ ഒരു തവണ എങ്കിലും നിങ്ങള്‍ പോകണം, അതും കുടുംബ സമേതം. 😍😍😍😍

No comments:

Post a Comment