Breaking

Wednesday, 2 May 2018

പ്രവാസികളിലെ ഉറക്കത്തിനിടെയുള്ള മരണങ്ങള്‍ക്ക് പിന്നില്‍

ഉറക്കത്തിനിടെയുള്ള മരണങ്ങള്‍ പ്രവാസിയുവാക്കള്‍ക്കിടയില്‍ സര്‍വ്വ സാധാരണമാവുകയാണ്. കൂടാതെ ഹൃദയാഘാതങ്ങളും. ജീവിതശൈലിയിലെ മാറ്റങ്ങളാണ് ഇതിനെല്ലാം പ്രധാന കാരണമായി ആരോഗ്യരംഗത്തുള്ളവര്‍ പറയുന്നത്.



ചെറുപ്പക്കാരായ യുവാക്കള്‍ക്കിടയില്‍ പ്രവാസികള്‍ക്കിടിയില്‍ സര്‍വ്വ സാധാരണാമാവുകയാണ് ഉറക്കത്തിലുള്ള മരണങ്ങള്‍. ഹൃദയാഘാതങ്ങളും കുത്തനെ കൂടുകയാണ്. മാറിയ ജീവിതശൈലി തന്നെയാണ് ഇതിന് പ്രധാന കാരണമാകുന്നതെന്ന് ഡോക്ടര്‍മാര്‍ വിശദീകരിക്കുന്നു.
പ്രമേഹം, പ്രഷര്‍, ഷുഗര്‍ ഇത് പണ്ടുമുതലേ പ്രവാസികളുടെ സമ്പാദ്യമാണ്. പക്ഷേ ഉറക്കത്തിലും കുഴഞ്ഞുവീണുമുള്ള മരണങ്ങള്‍ ഗണ്യമായി വര്‍ധിച്ചു. കാരണമുണ്ട്. പ്രമേഹവും പ്രഷറിനുമൊപ്പം പുകവലികൂടിയാകുന്നതോടെ നിശബ്ദ മരണമുറപ്പ്. ഒറ്റപ്പെട്ട ജീവിത സാഹചര്യങ്ങളും ജോലിയിലെ സമ്മര്‍ദ്ദവും കാര്യങ്ങള്‍ വഷളാക്കും. ഇത് മറിടകടക്കാന്‍ രാവേറിയുള്ള കിടത്തവും പകലുറക്കമൊഴിവാക്കണം.
മികച്ച വ്യായാമത്തിന് ഉറക്കമരണങ്ങളെ പ്രതിരോധിക്കാനാകുമെന്നാണ് ഡോക്ടര്‍മാരുടെ പക്ഷം.

No comments:

Post a Comment