Breaking

Thursday, 12 April 2018

ഒാര്‍ക്കൂട്ട് സ്ഥാപകന്‍ പുതിയ സോഷ്യല്‍ മീഡിയയുമായി ഇന്ത്യയിലേക്ക്: ഫെയ്സ്ബുക്കിന്‍റെ ‘അവിശ്വാസ്യത’ നേട്ടമാക്കുക ലക്ഷ്യം; സോഷ്യല്‍ മീഡിയ ഭീമനെ ഇന്ത്യയില്‍ മുട്ടുകുത്തിക്കാന്‍ ‘ഹലോയ്ക്ക്’ ആകുമോ

        ലോകത്തിലേ തന്നെ മുഴുവനായി സൗഹ്യദത്തിന്റെ ഒരു വലയത്തിലേക്ക് വേഗത്തില്‍ ചുരട്ടി കെട്ടിയ ചരിത്രമാണ് ഫെയ്‌സ്ബുക്കിന് പറയുവാനുള്ളത്. അത്രമേല്‍ അത് ജനഹൃദയങ്ങളിലേക്ക് ചേക്കേറി. എന്നാല്‍ ജനവിശ്വാസത്താല്‍ പടര്‍ന്നു പന്തലിച്ച ആ മുഖപുസ്തകത്തില്‍ അവിശ്വാസത്തിന്റെ ഇടിവെട്ടേറ്റത് അടുത്തയിടക്കാണ്.
കോടിക്കണക്കിന് ആള്‍ക്കാരുടെ സ്വകാര്യ വിവരങ്ങളാണ് ചോര്‍ത്തപ്പെട്ടത്. ഇതില്‍ ഇന്ത്യയില്‍ നിന്നു തന്നെ 5.62 ലക്ഷം ആളുകളുടെ വിവരങ്ങളാണ് ചോര്‍ന്നത്. ഫെയ്‌സ്ബുക്കിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഡേറ്റ ചോര്‍ച്ചയായി ഇത് മാറി. ഉപയോക്താക്കളുടെ മനസിലേക്ക് അവിശ്വാസത്തിന്റെ അകലം ഈ ഡേറ്റ സൃഷ്ടിച്ചിരിക്കുകയാണ്. ഫെയ്‌സ്ബുക്ക് തീര്‍ത്ത അവിശ്വാസത്തിന്റെ ഈ സ്‌പേസിലേക്ക് ഒരു ‘ഹലോ’ തൊടുത്തിരിക്കുകയാണ് ഓര്‍ക്കുട്ട് സ്ഥാപകന്‍.
ഓര്‍ക്കുട്ട് സ്ഥാപകന്‍ ബയുകൊക്ടിന്‍ കഴിഞ്ഞ ദിവസം ഇന്ത്യയില്‍ പുറത്തിറക്കിയ സോഷ്യല്‍ നൈറ്റ് വര്‍ക്കിംഗ് മൊബൈല്‍ ആപ്പാണ് ‘ഹലോ’. ഫെയ്‌സ്ബുക്കിന് മുന്നേ ലോകത്തിന്റെ സോഷ്യന്‍ മാധ്യമ രംഗത്തേക്ക് ആവേശത്തോടെ കൊണ്ടുവന്നെത്തിച്ച മാധ്യമമാണ് ഓര്‍ക്കുട്ട്. എന്നാല്‍ ഫെയ്‌സ്ബുക്കിന്റെ ജനഹൃദയങ്ങിലേക്കുള്ള കുത്തൊഴുക്കില്‍ വെറുതേ പിന്നാമ്പുറങ്ങളിലേക്ക് ഒലിച്ചു പോകാനായിരുന്നു ഓര്‍ക്കുട്ടിന്റെ വിധി. 2014 സെപ്റ്റംബറിലാണ് ഓര്‍ക്കുട്ടിന് പൂട്ട് വീഴുന്നത്. വര്‍ഷങ്ങള്‍ക്കിപ്പുറം ഫെയ്‌സ്ബുക്കിന്റെ തളര്‍ച്ച മുന്നില്‍ ഓര്‍ക്കൂട്ട് തിരിച്ചു വരുന്നത് മറ്റൊരു അട്ടിമറിയിലൂടെ കളം പിടിക്കാന്‍ തന്നെ.
ഇന്ത്യയില്‍ മാത്രം ഫെയ്‌സ്ബുക്കിന് 25 കോടി ഉപഭോക്താക്കളുണ്ടെന്നാണ് കണക്ക്. ഈ ഉരുക്ക് കോട്ടയിലെ അവിശ്വാസത്തിന്റെ പഴുതിലൂടെ നുഴഞ്ഞു കയറാനൊരു ശ്രമമാണ് ഹലോ നടത്തുന്നത്. ഇവിടെ മറ്റൊരു ആനുകൂല്യവും ഓര്‍ക്കുട്ടിന് ആതമവിശ്വാസം ഇരട്ടിയാക്കുന്നതാണ്. അത് ഓര്‍ക്കുട്ട് തുടങ്ങിയപ്പോള്‍ മികച്ച സ്വീകാര്യത കിട്ടിയ രാജ്യങ്ങളില്‍ ബ്രസീലിനൊപ്പം ഇന്ത്യയും ഉണ്ടായിരുന്നു എന്നതാണ്. ഫെയ്‌സ്ബുക്കും ഉപയോക്താക്കളും തമ്മിലുള്ള അവിശ്വാസത്തിന്റെ അകലത്തിലൂടെയുള്ള നുഴഞ്ഞു കയറ്റം മാത്രമല്ല ഹലോയുടെ ലക്ഷ്യം. ഇപ്പോഴത്തെ സാഹചര്യം മുതലെടുത്ത് ഭാവിയിലേക്ക് പടുത്തുയര്‍ത്താന്‍ ഒരടിത്തറ പാകുക കൂടിയാണ്.
ഇന്ത്യയില്‍ ബുധനാഴ്ച അവതരിപ്പിച്ച ഹലോ നിലവില്‍ സാന്‍ഫ്രാന്‍സിസ്കോ, ക്യാനഡ, ബ്രസീല്‍ ഉള്‍പ്പെടെ 12 രാജ്യങ്ങളിലാണുള്ളത്. ആധികാരികവും അര്‍ത്ഥപൂര്‍ണവും പോസിറ്റീവുമായ സാമൂഹ്യ ഇടപെടലിനു വേണ്ടിയാണ് ഈ ആപ്പെന്നാണ് ബയുകൊക്ടിന്റെ അവകാശവാദം. ചുരുക്കത്തില്‍ രണ്ടാം വരവോടെ ഓര്‍ക്കുട്ട് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് ഉപയോക്ത സ്വകാര്യതയുടെ സുരക്ഷ തന്നെയാണ്. എന്നിരുന്നാലും ഫെയ്‌സ്ബുക്കും വാട്‌സ്ആപ്പും ട്വിറ്ററും ഇന്‍സ്റ്റഗ്രാമും ഒക്കെ കുലംകുത്തി വാഴുന്ന സാമൂഹ്യ ശൃംഖലയിലേക്ക് കടന്നു വന്ന് മികച്ച മുന്നേറ്റം സ്വപ്‌നം കാണുന്ന ‘ഹലോ’ എത്രമേല്‍ ക്ലിക്കാകുമെന്ന് കണ്ടുതന്നെയറിയണം

No comments:

Post a Comment