Breaking

Thursday, 12 April 2018

ഇലക്ട്രോണിക്‌സ് വിപണിയും ഭരിക്കാന്‍ ലക്ഷ്യമിട്ട് ജിയോ; വിലകുറഞ്ഞ ലാപ്‌ടോപ്പ് വിപണിയിലെത്തിക്കുന്നതിനുള്ള നീക്കം തുടങ്ങി

ഇലക്ട്രോണിക്‌സ് വിപണിയിലും തരംഗം സൃഷ്ടിക്കുന്നതിനുള്ള നീക്കവുമായി റിലയന്‍സ് ജിയോ രംഗത്ത്. ടെലികോം വിപണിയില്‍ ആധിപത്യം നേടിയ പോലെ ഇലക്ട്രോണിക്‌സ് വിപണിയും കീഴടക്കുന്നതിനു വേണ്ടി വിലകുറഞ്ഞ ലാപ്‌ടോപ്പ് അവതരിപ്പിക്കാനുള്ള ശ്രമം ജിയോ ആരംഭിച്ചു. ഇതിനായി ചിപ്പ് നിര്‍മാതാക്കളായ ക്വാല്‍ക്കവുമായി ജിയോ ചര്‍ച്ച നടത്തിയിരുന്നു.
ഇതിനു പുറമെ സ്മാര്‍ട് ഫോണ്‍ വിപണിയിലും ആധിപത്യം നേടാന്‍ ജിയോ ആഗ്രഹിക്കുന്നുണ്ട്. 4 ജി ഉപയോഗം വര്‍ധിപ്പിക്കുന്നത് ലക്ഷ്യമിട്ട് നേരെത്ത ജിയോ സ്മാര്‍ട് ഫോണുകള്‍ അവതരിപ്പിച്ചിരുന്നു. ഇതേ ലക്ഷ്യം തന്നെയാണ് ജിയോയുടെ ലാപ്‌ടോപുകള്‍ അവതരിപ്പിക്കുന്നതിനു പിന്നിലും. 4ജി ലാപ്‌ടോപ്പുകളാണ് കമ്പനി അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ട്.
ഈ ലാപ്പുകളില്‍ 4 ജി സിമ്മിലൂടെ ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ സാധിക്കും. ആപ്പിള്‍ മാക് ബുക്കിനു സമാനമായ ലാപ്‌ടോപ്പ് അവതരിപ്പിക്കാനാണ് ലക്ഷ്യമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

No comments:

Post a Comment