വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനു ശേഷമാണ് സോജനും ജാസ്മിനും ഒരു പിഞ്ചോമന ജനിച്ചത്. കുഞ്ഞിനെ കുളിപ്പിക്കുന്നതിനെക്കുറിച്ച് അറിവില്ലാത്തതിനാല്‍ അവര്‍ ഒരു വയറ്റാട്ടിയെ വിളിച്ചുവരുത്തി
സ്‌നേഹമയിയായ ആ വൃദ്ധ അമ്മയെയും കുഞ്ഞിനെയും നന്നായി പരിചരിച്ചു. ഒരുദിവസം കുഞ്ഞിനെ കുളിപ്പിക്കുന്നതിനിടയില്‍ വിലപ്പെട്ട പലകാര്യങ്ങളും അവര്‍ ജാസ്മിനു പറഞ്ഞുകൊടുത്തുമോളേ, ജനിച്ചയുടനെ നെയ്യില്‍ ഇന്തുപ്പ് ചേര്‍ത്ത് കുഞ്ഞുങ്ങളെ കുളിപ്പിക്കുന്നത് വളരെ നല്ലതാണ്.
ശരീരത്തിലെ അഴുക്കു പോകാന്‍ ഇതുപകരിക്കും. ചൂടുവെളളത്തില്‍ വേണം എപ്പോഴും കുളിപ്പിക്കാന്‍. എണ്ണതേച്ച് 15 മിനിറ്റിനുളളില്‍ കുഞ്ഞിനെ കുളിപ്പിക്കണം. തലയില്‍ എണ്ണതേച്ച് കൂടുതല്‍ സമയം കിടത്തുന്നതു നല്ലതല്ലകുളിപ്പിക്കാനും ഒരുപാടുനേരം എടുക്കരുത്. അങ്ങനെയായാല്‍ തണുപ്പുപിടിച്ച് അസുഖങ്ങള്‍ വരാന്‍ സാധ്യതയുണ്ട്. തലയില്‍ വെളളമൊഴിക്കുമ്പോള്‍ കുഞ്ഞിനെ കമഴ്ത്തിക്കിടത്തണം,
വളരെ ഉപകാരം അമ്മച്ചീ... ഇതൊന്നും എനിക്കറിയില്ലായിരുന്നു,ജാസ്മിന്‍ സന്തോഷത്തോടെ ഇടയ്ക്കു കയറി പറഞ്ഞു കുറച്ചു കാര്യങ്ങള്‍ കൂടി അമ്മമാര്‍ അറിഞ്ഞിരിക്കണം മോളേ... കുഞ്ഞിന്റെ ചെവിയിലും മൂക്കിലും വെളളം കയറിയാല്‍ അത് ഊതിക്കളയാന്‍ ശ്രമിക്കരുത്. മൂക്കിന്റെയും ചെവിയുടെയും പുറംഭാഗം മാത്രം വൃത്തിയാക്കിയാല്‍ മതി. അകത്തേക്ക് തുണിയോ ബഡ്‌സോ കടത്തി ശുചിയാക്കാന്‍ നോക്കരുത്.അതുപോലെ കുഞ്ഞിന്റെ തലയിലേക്ക് നേരിട്ടു വെളളമൊഴിക്കാനും പാടില്ല.
അമ്മയുടെ കൈ കുഞ്ഞിന്റെ തലയ്ക്കുമുകളില്‍ വച്ചശേഷം വെളളമൊഴിച്ച് തുടയ്ക്കുന്നതുപോലെയാണ് തല കഴുകേണ്ടത്. തോര്‍ത്തുന്നതും വളരെ മൃദുവായിട്ടു വേണം. കഴുത്ത് ഉറയ്ക്കുന്ന പ്രായംവരെ കാലില്‍ കിടത്തിവേണം കുഞ്ഞിനെ കുളിപ്പിക്കാന്‍ ചെറുപയര്‍പൊടി ഉപയോഗിച്ചും നെല്ലിക്കാപ്പൊടി വെളളത്തില്‍ യോജിപ്പിച്ച് പുരട്ടിയും കുളിപ്പിക്കാം. ബേബി സോപ്പുകള്‍ അധികം കെമിക്കലുകളില്ലാത്തതു വേണം ഉപയോഗിക്കാന്‍
No comments:
Post a Comment