Breaking

Tuesday, 3 April 2018

വ്യായാമം ഇല്ലാതെ ഭക്ഷണം കഴിച്ചു കൊണ്ട് തന്നെ ഭാരം കുറയ്ക്കണോ? സെലിബ്രിറ്റികളുടെ ഇടയില്‍ തരംഗമായ കീറ്റോ ജനിക് ഡയറ്റ് ഫോളോ ചെയ്യാം

         സെലിബ്രിറ്റികളുടെ ഇടയില്ഇപ്പോള്തരംഗമായിരിക്കുന്ന ഡയറ്റ് രീതിയാണ് കീറ്റോജെനിക് ഡയറ്റ്. ശരീരഭാരം കുറയ്ക്കാന് ആഗ്രഹിക്കുന്നവര്ക്ക് ഏറെ ഫലപ്രദമാണ് ഈ ഡയറ്റ്. പാര്ശ്വഫലങ്ങള്ഇല്ലെന്നതാണ് ഇതിനെ ജനകീയമാക്കുന്നതും. ഹോളിവുഡിലെയും ബോളിവുഡിലെയും പ്രമുഖ താരങ്ങളെല്ലാം പിന്തുടരുന്നത് കീറ്റോജെനിക് ഡയറ്റ് ആണ്. മിതമായ അളവില്പ്രോട്ടീനുകളും വളരെ കുറച്ച് കാര്ബോഹൈഡ്രേറ്റും കൊഴുപ്പു കൂടിയ ഭക്ഷണത്തോടൊപ്പം കഴിക്കുകയാണ് ഈ ഡയറ്റില് ചെയ്യുന്നത്. കാര്ബോഹൈഡ്രേറ്റിനെ (അന്നജത്തെ) ഒഴിവാക്കുകയോ അളവ് കുറയ്ക്കുകയോ ചെയ്യുന്നത് കീറ്റോസിസ് എന്ന പ്രക്രിയ വഴി കൊഴുപ്പിനെ കത്തിച്ചു കളയാന്ശരീരത്തെ സഹായിക്കുന്നു.
              ഇതാണ് ഈ ഡയറ്റിന്റെ പ്രവര്ത്തനം.എന്നാലും അമിതമായ ശരീരഭാരമുള്ളവര്ക്ക് അഥവാ നൂറുകിലോയില്കൂടുതല് ശരീരഭാരം ഉള്ളവര്ക്കാണ് ഈ ഡയറ്റ് കൂടുതല്യോജിക്കുന്നത്. ശരീരത്തിലെ കൊഴുപ്പും വീക്കവും കുറയ്ക്കാന് ഈ ഡയറ്റിനു സാധിക്കുന്നു. പഞ്ചസാരയ്ക്കു പകരം കൊഴുപ്പിനെ വേഗം അലിയിച്ചു കളയാന്ശരീരത്തിനാകുന്നു. ഈ ഡയറ്റില്കൊഴുപ്പിനെയാണ് അലിയിച്ചു കളയുന്നത്. അതുകൊണ്ടു തന്നെ വേഗം ശരീരഭാരവും കുറയുന്നു.



കീറ്റോഡയറ്റില്ഉള്പ്പെടുന്നഭക്ഷണങ്ങള്കീറ്റോ ഡയറ്റില് ഉള്&പ്പെടുന്ന കൊഴുപ്പ് (Fat) ആരോഗ്യകരമായ കൊഴുപ്പ് മാത്രമാണ്. നെയ്യ്, പാല്ക്കട്ടി, വെണ്ണപ്പഴം, വെളിച്ചെണ്ണ, നിലക്കടലയെണ്ണ ഇവയെല്ലാം ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയവയാണ്.

പോരായ്മകളും പരിഹാരവും
കീറ്റോ ഡയറ്റ് പിന്തുടരുക എന്നത് ശ്രമകരമായ ഒരു പ്രവര്ത്തി തന്നെയായിരിക്കും, ആഹാരപ്രേമികള്ക്ക്. വളരെ വിരസവും മടുപ്പിക്കുന്നതുമാണ് ഇതെന്നുള്ളതും ഒരു പോരായ്മയാണ്. അതുകൊണ്ടു തന്നെ ചാക്രിക കീറ്റോ ഡയറ്റ് (Cyclic keto diet) പിന്തുടരുന്നത് ആവും നല്ലത് എന്നാണ് പോഷകാഹാര വിദഗ്ധര്അഭിപ്രായപ്പെടുന്നത്. ഇത് പ്രധാന പോഷകങ്ങളൊന്നും നഷ്ടപ്പെടാതിരിക്കാന്സഹായിക്കും.
രണ്ടോ മൂന്നോ മാസം തുടര്ച്ചയായി അന്നജം ശരീരത്തിലെത്തിക്കാതിരിക്കുന്നത് ഉദരപ്രശ്;നങ്ങള്;ക്കും കാരണമാകും. സൈക്ലിക് കീറ്റോ ഡയറ്റ് പിന്തുടരുക എന്നതാണ് ഇതിനു പരിഹാരം. സൈക്ലിക് കീറ്റോയില് അഞ്ചുദിവസം അന്നജം ഒഴിവാക്കുക. തുടര്ന്ന് രണ്ടു ദിവസം അന്നജം ഭക്ഷണത്തില് ഉള്പ്പെടുത്തുക.
എല്ലാ ഡയറ്രുകളേയും പോലെ തന്നെ കീറ്റോ ഡയറ്റുമായി പൊരുത്തപ്പെട്ടു കഴിഞ്ഞാല്അതു നിങ്ങളുടെ ജീവിതശൈലിയെ മാറ്റി മറിക്കും പിന്നീട് അതു പിന്തുടരുക വളരെ എളുപ്പമാകും



ഓര്മിക്കാന്
കീറ്റോഡയറ്റ്പിന്തുടരുന്നവര്കാര്ബോഹൈഡ്രേറ്റിന്റെഅളവ്15മുതല്20ശമാനം വരെ മാത്രം ആയിരിക്കാന് പ്രത്യേകം ശ്രദ്ധിക്കണം. 35 ശതമാനംപ്രോട്ടീന്, ബാക്കി കൊഴുപ്പ് ഇങ്ങനെയാകണം ഭക്ഷണം. കീറ്റോയില് കൊഴുപ്പ് അധികവും, പ്രോട്ടീന്മിതമായ അളവിലും കാര്ബോഹൈഡ്രേറ്റ് വളരെ കുറച്ചും
ആയിരിക്കണം.

എന്തൊക്കെ കഴിക്കണം?
കീറ്റോഡയറ്റില്;ഉള്പ്പെട്ടകാര്ബോഹൈഡ്രേറ്റ്ലഭിക്കുന്നത്നാരുകള്കൂടുതല്അടങ്ങിയഭക്ഷണത്തില്നിന്നാണ്. പരിപ്പുകള് ധാന്യങ്ങള് ഇവ ഒഴിവാക്കണം. ചില പയര്വര്;ഗങ്ങള് ഉള്പ്പെടുത്താം. പ്രോട്ടീന് ധാരാളം ഉള്ള ഭക്ഷണങ്ങള്ആയ മത്തങ്ങ, വഴുതനങ്ങ, പച്ചനിറത്തിലുള്ള ഇലക്കറികള്ഇറച്ചി, കോഴിയിറച്ചി, മത്സ്യം, മുട്ട ഇവ ഉള്പ്പെടുത്തണം. അണ്ടിപ്പരിപ്പുകള്കുറച്ച് ഉപയോഗിക്കാം.

മിതമായ അളവില്മോര് കൂട്ടാം. പാലുല്;പ്പന്നങ്ങളില് അന്നജം ഉണ്ട്. അതിനാല്ഇവ ഒഴിവാക്കുന്നതാണ് നല്ലത്. മധുരം കഴിക്കാന്തോന്നിയാല്വല്ലപ്പോഴും അല്പ്പം ഡാര്ക്ക് ചോക്ലേറ്റ് ആകാം. കാല്സ്യം സപ്ലിമെന്റുകളും കഴിക്കാം എന്നാണ് ഈ രംഗത്തെ വിദഗ്ധര്അഭിപ്രായപ്പെടുന്നത്.

എന്തുകൊണ്ട് കീറ്റോ?
വളരെ പെട്ടെന്നു ശരീരഭാരം കുറയുന്നു എന്നതും പാര്ശ്വഫലങ്ങള് കുറവാണെന്നതുമാണ് കീറ്റോയെ ഇത്രയും പ്രചാരമുള്ളതാക്കിയത്. മൂന്നു മാസം കൊണ്ട് 10 മുതല് 12 കിലോ വരെ ഭാരം കുറയ്ക്കാന്കീറ്റോ ഡയറ്റ് പിന്തുടരുന്നതു മൂലം സാധിക്കും. അതേസമയം, നിങ്ങളുടെ ശരീരം ആവശ്യപ്പെടുന്നത്ര ഭാരമേ കുറയ്ക്കാന്പാടുള്ളൂ എന്നും ചെറിയ സമയത്തിനുള്ളില് ഒരുപാട് ഭാരം കുറയുന്നത് ആരോഗ്യകരമല്ല എന്നതും ഓര്;മിച്ചതിനു ശേഷം മാത്രം കീറ്റോജെനിക് ഡയറ്റ് പിന്തുടരാം.





No comments:

Post a Comment