Breaking

Tuesday, 10 April 2018

നല്ല ചുവപ്പ് നിറത്തില്‍ ഐഫോണ്‍ 8, 8 പ്ലസ് സ്മാര്‍ട്‌ഫോണുകള്‍ ...

                                            കഴിഞ്ഞ വര്‍ഷം ഐഫോണ്‍ 7, ഐഫോണ്‍ 7 പ്ലസ് ഫോണുകളുടെ (പ്രൊഡക്റ്റ്) റെഡ് പതിപ്പ് പുറത്തിറക്കിയിരുന്നു. ഈ ഫോണുകളുടെ പിന്‍ഗാമികളായെത്തിയ.ഐഫോണ്‍ 8, 8 പ്ലസ് ഫോണുകളും ഈ ശ്രേണിയില്‍ ഇടം പിടിക്കുകയാണ്.......

                                     ആപ്പിള്‍ ഐഫോണ്‍ 8, 8 പ്ലസ് മോഡലുകളുടെ പ്രൊഡക്റ്റ് റെഡ് പ്രത്യേക പതിപ്പ് പുറത്തിറക്കി. ആപ്പിള്‍ ഐഫോണിന്റെ പുതിയ നിറത്തിലുള്ള പതിപ്പ്  താമസിയാതെ പ്രഖ്യാപിക്കുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പ്രൊഡക്റ്റ് റെഡിന്റെ ഭാഗമായി ഐഫോണ്‍ ടെന്നിന് വേണ്ടി ഒരു പ്രത്യേക ലെതര്‍ ഫോളിയോയും ആപ്പിള്‍ പുറത്തിറക്കിയിട്ടുണ്ട്. 7,999 രൂപയാണ് ഈ ലെതര്‍ കേയ്‌സിന്റെ വില. എപ്രില്‍ പത്ത് മുതല്‍ തിരഞ്ഞെടുത്ത രാജ്യങ്ങളിലെ ഓണ്‍ലൈന്‍  കേന്ദ്രങ്ങളില്‍ ഈ ചുവന്ന ഐഫോണുകള്‍ വിതരണത്തിനെത്തും. ഏപ്രില്‍ 13 മുതല്‍ ഇത് മറ്റ് റീടെയില്‍ ഷോപ്പുകളിലും ലഭ്യമായിത്തുടങ്ങും. മേയില്‍ ഇന്ത്യയിലും ഐഫോണ്‍ 8, 8 പ്ലസ് പ്രൊഡക്റ്റ് റെഡ് പതിപ്പ് വില്‍പനയ്‌ക്കെത്തും.......

കഴിഞ്ഞ വര്‍ഷം ഐഫോണ്‍ 7, ഐഫോണ്‍ 7 പ്ലസ് ഫോണുകളുടെ (പ്രൊഡക്റ്റ്) റെഡ് പതിപ്പ് പുറത്തിറക്കിയിരുന്നു. ഈ ഫോണുകളുടെ പിന്‍ഗാമികളായെത്തിയ ഐഫോണ്‍8, 8 പ്ലസ് ഫോണുകളും ഈ ശ്രേണിയില്‍ ഇടം പിടിക്കുകയാണ്. എന്നാല്‍ ഐഫോണ്‍ ടെന്നിന്റെ റെഡ് പതിപ്പ് കമ്പനി അവതരിപ്പിച്ചില്ല.......

എയ്ഡ്‌സ് ബോധവല്‍കരണ പരിപാടികള്‍ക്കായുള്ള ഫണ്ടിലേക്കാണ് പ്രൊഡക്റ്റ് റെഡ് ഉല്‍പ്പന്നങ്ങളുടെ വില്‍പനയില്‍ നിന്നുള്ള വരുമാനം എത്തുക2006 ലാണ് പ്രൊഡക്റ്റ് റെഡ് ട്രേഡ് മാര്‍ക്കിന്റെ ഉടമസ്ഥരായ റെഡ് ബ്രാന്റും ആപ്പിളും പങ്കാളികളാവുന്നത്. 12 വര്‍ഷക്കാലത്തിനുള്ളില്‍ 160 ഡോളറിലധികം തുക റെഡിന്റെ ഗ്ലോബല്‍ ഫണ്ടിലേക്ക് ആപ്പിള്‍ നല്‍കിയിട്ടുണ്ട്. റെഡിലേക്ക് ഏറ്റവും അധികം സംഭാവന നല്‍കുന്നതും ആപ്പിള്‍ തന്നെയാണ്. ......

ഐഫോണ്‍ 8, 8 പ്ലസ് റെഡ് പതിപ്പുകളുടെ വിലയില്‍ സാധാരണ പതിപ്പുകളില്‍ നിന്നും വ്യത്യാസമില്ല. ഐഫോണ്‍ 8 ന്റെ 64 ജിബി പതിപ്പിന് 67,940 രൂപയും 256ജിബി പതിപ്പിന് 81,500 രൂപയുമാണ് വില. ഐഫോണ്‍ 8 പ്ലസ് 64 ജിബി പതിപ്പിന് 77,560 രൂപയും, 256 ജിബി പതിപ്പിന് 91,110 രൂപയുമാണ് വില.......

No comments:

Post a Comment