തൃശൂർ ജില്ലയിലെ പുതിയകാവ് മഹല്ല് ഖതീബ് ശംസുദ്ദീൻ വഹബി എഴുതുന്നു...
✍🏻 ഇന്ന് ഞാൻ ഒരു നികാഹ് കർമ്മത്തിന് കാർമ്മികത്വം വഹിച്ചു. വിചിത്രമായ മനുഷ്യസ്നേഹത്തിന്റെ കഥ പറയാനുണ്ട് ആ മംഗല്യത്തിന് .
എന്റെ കൂടെ ഇരിക്കുന്ന വ്യക്തിയെ ആദ്യം പരിചയപ്പെടാം. ഇദ്ദേഹമാണ് മദനൻ. ബഹുമാനത്തോടെ ഞാൻ മദനൻ ചേട്ടൻ എന്ന് വിളിക്കുന്നു.
പുതിയകാവ് മഹല്ലിന്റെ പരിധിയിൽ താമസിക്കുന്നു. കുറേ വർഷങ്ങൾക്ക് മുമ്പ് പട്ടാമ്പി ചെറുപ്പളശേരിയിൽ നിന്നും ആരാരുമില്ലാത്ത ഒരു കൊച്ചു പെൺകുട്ടി ഇദ്ദേഹത്തിന്റെ സംരക്ഷണത്തിലായി. ഖദീജ എന്ന് പേരുള്ള ആ പെൺകുട്ടി ഇദ്ദേഹത്തിന്റെ വീട്ടിൽ സ്വന്തം മകളെ പോലെ വളർന്നു.
നിസ്കരിച്ചും നോമ്പ് നോറ്റും മുസ്ലിം വേഷം ധരിച്ചും എല്ലാം. ഇദ്ദേഹം അങ്ങനെ വളർത്തി എന്ന് പറയലാവും കൂടുതൽ ശരി.
ഇന്ന് ഖദീജയുടെ വിവാഹമായിരുന്നു. സ്വന്തം മകളെ എന്ന പോലെ കല്യാണത്തിന്റെ ചിലവ് വഹിച്ച് തീർത്തും ഇസ്ലാം ആചാരപ്രകാരം .

ഭരണകൂട ഫാഷിസം രാജ്യത്തെ രണ്ടായി തിരിക്കാനുള്ള ശ്രമം നടത്തുമ്പോഴും , മീഡിയകളിൽ ഒരു കൂട്ടം വർഗീയ വാദികൾ പരസ്പരം തെറിയഭിശേകം നടത്തി മത സ്പർദ്ദ വളർത്തുമ്പോഴും , കാര്യത്തിന്റെ യാഥാർത്ഥ്യതിൽ കേരളത്തിന്റെ ഹിന്ദു മുസ്ലിംകളുടെ ഇടയിൽ വർഗീയത എന്ന വിഷം അൽപ്പം പോലും സ്വാധീനിച്ചിട്ടില്ല എന്നതിന്റെ വലിയ ഉദാഹരണമായി മദനൻ ചേട്ടനെ ഞാൻ മനസ്സിലാക്കുന്നു. മനുഷ്യ സ്നേഹത്തിന്റെ ഉദാഹരണം .
No comments:
Post a Comment