Breaking

Monday, 6 November 2017

കയ്യില്‍ കഴപ്പും തരിപ്പും ,അപകട സൂചന

         
കൈകളുടെ സ്പർശനശേഷിക്കും ചലനശേഷിക്കും സഹായകമാകുന്ന ഒരു പ്രധാനപ്പെട്ട നാഡിയാണ് മീഡിയൻ നേർവ്. ഈ നാഡി നമ്മുടെ കൈയിലേക്കു വരുന്നത് കൈക്കുടയിലെ ഇടുങ്ങിയ ഒരു പാതയിലൂടെയാണ്. ഇതിനെ കാർപ്പൽ ടണൽ എന്നാണ് പറയുന്നത്. ഇതുവഴി മീഡിയൻ നേർവ് മാത്രമല്ല കൈവിരലുകളുടെ ചലനങ്ങളിൽ പങ്കുവഹിക്കുന്ന നാഡികളും കടന്നുപോകുന്നു. ഇതിൽ മീഡിയൻ നേർവിന് എന്തെങ്കിലും തരത്തിലുണ്ടാവുന്ന ഞെരുക്കമോ ഇറുക്കമോ ഉണ്ടാകുന്നതുമൂലമാണ് കൈകളിൽ തരിപ്പും മരവിപ്പും അനുഭവപ്പെടുന്നത്. ഇതിനെയാണ് കാർപ്പൽ ടണൽ സിൻഡ്രോം എന്നു പറയുന്നത്.
              സ്ത്രീകളിലാണ്ഇത് അധികമായി കണ്ടുവരുന്നത്. 30 60 വയസുവരെ ഉള്ളവരിലാണ് ഇത് കൂടുതൽ.
കൈ വളച്ചും തിരിച്ചുംകടുത്ത ജോലിയിൽ ഏർപ്പെടുന്നവരിലാണ് ഇത് അധികമായി കാണപ്പെടുന്നത്. നിർമ്മാണ മേഖലയിലെ ജോലിക്കാർ, തടിപ്പണി ചെയ്യുന്നവർ, കോൺക്രീറ്റ് വർക്കുകൾ ചെയ്യുന്നവരിലും കൂടുതൽ സമയം കംപ്യൂട്ടർ വർക്ക് ചെയ്യുന്നവരിലും ഇത് കണ്ടുവരുന്നു.
                     തൈറോയിഡ്, ഡയബറ്റിസ്,മദ്യപാനികൾ ഇവരിലും കാർപ്പൽ ടണൽ സിൻട്രോം കണ്ടുവരുന്നു. കൈക്കുഴയിലെ അസ്ഥിക്ക് എന്തെങ്കിലും സ്ഥാനഭ്രംശം ഉണ്ടാകുകയോ അത് ശരിയായ രീതിയിൽ പഴയതുപോലെ യോജിക്കാതിരിക്കുകയും ആകുന്ന അവസ്ഥയിലും കൈയിലേക്ക് തരിപ്പും മരവിപ്പും അനുഭവപ്പെടാം. പ്രമേഹരോഗികൾ കൃത്യസമയത്ത് ചികിത്സാസഹായം തേടാതിരിക്കുന്നതും ഇതിന് കാരണമായേക്കാം. കൈകളിൽ പെട്ടെന്ന് ഉണ്ടാകുന്ന തരിപ്പ്, മരവിപ്പ് ഇതൊക്കെ ഈ രോഗത്തിന്റെ ആദ്യ ലക്ഷണങ്ങളാണ്.
                    ആദ്യകാലങ്ങളിൽ പച്ചക്കറികൾ നുറുക്കുമ്പോഴോ, തറ വൃത്തിയാക്കുമ്പോഴോകൈയിലുണ്ടാവുന്ന കഴപ്പ്, മരവിപ്പ് ഇതൊക്കെ ഇതിന്റെ ലക്ഷണങ്ങളാണ്. ഈ അസുഖമുള്ളവർ ബസിൽ പിടിച്ചുനിൽക്കുന്ന സമയത്തോ കമ്പ്യൂട്ടറിൽ ജോലി ചെയ്യുന്ന സമയത്തോ കഴപ്പോ തരിപ്പോ അനുഭവപ്പെടാം. രാത്രിസമയങ്ങളിലാണ് ലക്ഷണങ്ങൾ കൂടുതലായി കണ്ടുവരുന്നത്. ഉറക്കത്തിനു പോലും ഇത് പ്രശ്നമാകുന്നു. ഇങ്ങനെ രാത്രികാലങ്ങളിൽ ഉണ്ടാവുന്ന വേദനയോടുകൂടിയുള്ള തരിപ്പ് കൈമുട്ടുവരെയോ, അല്ലെങ്കിൽ തോൾവരെയോ നീളാറുണ്ട്. രോഗം കടുക്കുമ്പോൾ മരവിപ്പ് അധികമാവുകയും ഭാരമുള്ള വസ്തുക്കൾ എടുക്കാനാകാത്ത അവസ്ഥയിലേക്ക് എത്തുകയും ചെയ്യും. ഇങ്ങനെയുള്ള അവസ്ഥയിൽ നാഡി ചലിപ്പിക്കാൻ സഹായിക്കുന്ന മാംസപേശികൾക്ക് ബലക്ഷയം ഉണ്ടാവാനുള്ള സാദ്ധ്യതയും ഏറെയാണ്. കാർപ്പൽ ടണൽ സിൻഡ്രോം കൊണ്ട് പ്രധാനമായും കൈവിരലുകളിലും കൈവെള്ളയ്ക്കുമാണ് മരവിപ്പ് അനുഭവപ്പെടുന്നത്. ഇതിൽ തള്ളവിരൽ, നടുവിരൽ, ചൂണ്ടുവിരൽ എന്നിവയിലാണ് അധികമായി മരവിപ്പ് അനുഭവപ്പെടുന്നത്.
                      ആദ്യകാലങ്ങളിൽഏതെങ്കിലും പ്രത്യേക ജോലിയിൽ ഏർപ്പെടുമ്പോഴാണോ കൈ തരിപ്പോ, കഴപ്പോ അനുഭവപ്പെടുന്നതെന്ന് നോക്കി ആണെങ്കിൽ അത് ഒഴിവാക്കാനോ സമയപരിധി കുറയ്ക്കാനോ ശ്രമിക്കുന്നത് വളരെ നല്ലതാണ്.
ഇതിന് ആയുർവേദ സിദ്ധ മർമ്മ ചികിത്സ വളരെ പ്രയോജനപരമായി കണ്ടുവരുന്നു.

No comments:

Post a Comment