സ്മാർട്ട് ഫോൺ ഉപയോഗിക്കുന്ന എല്ലാവർക്കും ഒരു ധാരണയുണ്ട് രാത്രി മുഴുവനായി ഫോണ്‍ ചാര്‍ജില്‍ ഇടുന്നത് ബാറ്ററിയ്ക്കു പണിയാവുമെന്ന്. എന്നാൽ കേട്ടോളു ആ ധാരണ തെറ്റാണു. കാരണം എന്താണെന്ന് അറിയോ…! രാത്രി മുഴുവനായി ഫോണ്‍ പ്ലഗ് ചെയ്തിടുന്നത് ബാറ്ററിയ്ക്കു ഒരു കേടുമുണ്ടാക്കില്ല. ബാറ്ററിയുടെ ആയുസ് നിര്‍ണയിക്കുന്നത് ‘ സൈക്കിള്‍ കൗണ്ടിനെയും ബാറ്ററി എങ്ങനെ ഉപയോഗിക്കുന്നുവെന്നതിനെയും ബാറ്ററിക്ക് നിങ്ങള്‍ എത്രത്തോളം ജോലി നല്‍കുന്നുവെന്നതിനെയും ആശ്രയിച്ചിരിക്കും.’
ബാറ്ററി നശിക്കുന്നതിനു മുമ്പ് എത്രതവണ ഒരു സ്മാര്‍ട്ടഫോണ്‍ ഫുള്‍ ചാര്‍ജ് ആയി എന്നതിനെയാണ് സൈക്കിള്‍ കൗണ്ട് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അതായത് നമ്മള്‍ ബാറ്ററി പകുതി തീര്‍ന്നപ്പോഴാണ് ചാര്‍ജ് ചെയ്യുന്നതെങ്കില്‍ പകുതിയാണ് റീചാര്‍ജ് ചെയ്യപ്പെടുന്നത്. അങ്ങനെവരുമ്പോള്‍ അത് ഹാഫ് സൈക്കിള്‍ ആണ്. ഒരു സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററിയ്ക്ക് 400 ചാര്‍ജ് സൈക്കിളാണ് ഉണ്ടാവുകയെന്നാണ് . അതായത് ഏകദേശം ഒന്നര വര്‍ഷം ഡിവൈസില്‍ ഉപയോഗിക്കാം. എന്നാല്‍ അതില്‍കൂടുതല്‍ ഉപയോഗിക്കാന്‍ കഴിയാവുന്ന ബാറ്ററികളുമുണ്ട്
ബാറ്ററി ഫുള്‍ ആയശേഷവും ചാര്‍ജില്‍ ഇട്ടുവയയ്ക്കുമ്പോള്‍ ഈ സൈക്കിളുകളില്‍ യാതൊരു വ്യത്യാസവും വരുന്നില്ല. സൈക്കിളില്‍ വ്യത്യാസം വരുന്നത് നിങ്ങള്‍ ഫോണ്‍ ഉപയോഗിക്കുമ്പോള്‍ മാത്രമാണ്.
ഫോണ്‍ ബാറ്ററികള്‍ സ്ഥിരമായി നശിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയിലാണ് എന്നതിനാലാണ് ഉപയോഗിക്കുന്തോറും ബാറ്ററി ലൈഫില്‍ കുറവു വരുന്നത്.’പേരു സൂചിപ്പിക്കുന്നതുപോലെ തന്നെ സ്മാര്‍ട്ട്‌ഫോണുകള്‍ സ്മാര്‍ട്ടാണ്. ഇത് ചാര്‍ജിങ് കപ്പാസിറ്റി100% ആയിക്കഴിഞ്ഞാല്‍ അതിനുള്ളിലെ ചിപ്പ് പിന്നീടുള്ള ചാര്‍ജിങ് തടയും. അതുകൊണ്ടുതന്നെ ഫോണ്‍ രാത്രി മുഴുവന്‍ ചാര്‍ജ് ചെയ്തിടുന്നതുകൊണ്ട് യാതൊരു പ്രശ്‌നവുമില്ല.’
No comments:
Post a Comment