Breaking

Thursday, 26 October 2017

പൊളിച്ചെഴുതി ആള്‍ട്ടോയുടെ പുതിയ പതിപ്പുമായി മാരുതി; സംഭവം വിപണിയില്‍ തരംഗമാകുമോ

തുതലമുറ സ്വിഫ്റ്റിനെ വിപണിയില്‍ എത്തിക്കുന്നതിന് പിന്നാലെ പുത്തന്‍ ആള്‍ട്ടോയെയും മാരുതി വിപണിയില്‍ എത്തിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. വാഹനത്തെ വിപണിയില്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പോള്‍ മാരുതി. നിലവിലുള്ള മോഡലില്‍ നിന്നും അടിമുടി മാറിയാകും പുത്തന്‍ ആള്‍ട്ടോ എത്തുക
ക്രോസ്ഓവര്‍ പരിവേഷത്തിലാകും 2018 മാരുതി ആള്‍ട്ടോ അണിനിരക്കുക. കൂടാതെ, പുതിയ പതിപ്പില്‍ 660 സിസി പെട്രോള്‍ എഞ്ചിനെയും മാരുതി നല്‍കിയേക്കുമെന്നാണ് സൂചന.നിലവിലുള്ള 796 സിസി എഞ്ചിനില്‍ നിന്നും 658 സിസി എഞ്ചിനിലേക്കുള്ള ചുവട് മാറ്റം ഒരുപക്ഷെ ആള്‍ട്ടോ ആരാധകരെ നിരാശപ്പെടുത്താം. ഭാരം ഗണ്യമായി വെട്ടിക്കുറച്ചാണ് പുത്തന്‍ ആള്‍ട്ടോ ഇന്ത്യയില്‍ എത്തുക.2018 ആള്‍ട്ടോയുടെ വരവ് സംബന്ധിച്ച് വിവരങ്ങള്‍ മാരുതി ഔദ്യോഗികമായി പുറത്ത് വിട്ടിട്ടില്ല. അടുത്തിടെ ഇന്ത്യന്‍ നിരത്തില്‍ പ്രത്യക്ഷപ്പെട്ട ആള്‍ട്ടോയുടെ ജാപ്പനീസ് പതിപ്പ്, മോഡലിന്റെ വരവിലേക്കുള്ള സൂചനയാണ് പറഞ്ഞ് വെയ്ക്കുന്നത്.

                                          2018 അവസാനത്തോടെയാകും പുത്തന്‍ ആള്‍ട്ടോയെ മാരുതി ഇന്ത്യയില്‍ കാഴ്ചവെക്കുക. എന്‍ട്രി-ലെവല്‍ ശ്രേണിയില്‍ ഡാറ്റ്സനില്‍ നിന്നും റെനോയില്‍ നിന്നും നേരിടുന്ന ശക്തമായ ഭീഷണിയാണ് പുത്തന്‍ ആള്‍ട്ടോയുടെ വരവിന് വഴിതെളിഞ്ഞത്.
ലൈറ്റ്വെയ്റ്റ് പ്ലാറ്റ്ഫോമിനൊപ്പം റെട്രോ എക്‌സ്റ്റീരിയറും, ആകര്‍ഷകമായ ഇന്റീരിയറും പുതിയ ആള്‍ട്ടോയില്‍ ഒരുങ്ങും. എന്നാല്‍ വാഹനത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല

No comments:

Post a Comment