Breaking

Tuesday, 17 October 2017

വരുമാനവും വിനോദവും നൽകി പ്രദീപ്കുമാറിന്‍റെ അലങ്കാരക്കോഴികൾ

                                ആദായത്തിലുപരി സ്വന്തം വീട്ടിലെ ഉപയോഗത്തിന് വ്യത്യസ്ത മുട്ടകൾ തരികയും, ഒഴിവുസമയങ്ങളിൽ കണ്ടാനന്ദിക്കുന്നതിന് അവസരമൊരുക്കുകയും ചെയ്യുന്ന പക്ഷികളുടെ കൂട്ടത്തിലാണ് അലങ്കാരക്കോഴികൾ. ഈയിടെ പ്രചാരം വർധിച്ച പക്ഷിയാണ് കരിങ്കോഴി. മട്ടയുടെയും ഇറച്ചിയുടെയും സ്രോതസെന്ന നിലയിൽ കരിങ്കോഴികൾ ഇതിനകം തന്നെ ശ്രദ്ധനേടിക്കഴിഞ്ഞു.


                                 മറ്റു വിളകളെപ്പോലെ ആദായത്തിന്‍റെ കാര്യത്തിൽ അത്രതന്നെ മുന്നിലല്ലെങ്കിലും അടുക്കളത്തോട്ടത്തോടൊപ്പം ആനന്ദത്തിനായി വളർത്താവുന്ന ഒന്നാണ് പക്ഷികൾ. ആദായം എന്ന കാഴ്ചപ്പാടില്ലാതെ രണ്ട് കരിങ്കോഴികളുമായി പന്ത്രണ്ടു വർഷം മുന്പ് തുടങ്ങിയ പക്ഷിവളർത്തൽ ഇന്നും തുടരുകയാണ് കോട്ടയം ജില്ലയിലെ കുറിച്ചിത്താനം വലിയപറന്പിൽ പ്രദീപ്കുമാർ. കിളികളോടുള്ള കന്പമായിരുന്നു ഇതിനു കാരണം. ഇന്ന് വ്യത്യസ്തമായ കന്പക്കിളി കളുമായി മികച്ച വരുമാനം കൈവരിക്കുന്ന യുവകർഷകരിൽ ഒരാളാണ് ഇദ്ദേഹം.


ഏറ്റൂമാനൂരിലെ തറവാട് വീട്ടിലായിരുന്നു ആദ്യകാലത്തെ കന്പക്കിളികളുടെ പരിപാലനം. പിന്നീട് കുറിച്ചിത്താനത്ത് സ്ഥലം വാങ്ങി പക്ഷികളെ അങ്ങോട്ട് മാറ്റി പാർപ്പിച്ചു. കിളികളിൽ കന്പമായി മാറിയവരുടെ കൂട്ടത്തിൽ വേറിട്ട് നിൽക്കുന്ന പ്രദീപ്കുമാറിന്‍റെ കൂട്ടിൽ പതിനാറിൽ പരം കോഴികളുണ്ട്. തനിനാടൻ ഇന ങ്ങളെ സംരക്ഷിക്കുകയും പ്രചരി പ്പിക്കുകയുമാണ് പ്രധാന ലക്ഷ്യം. അന്പതു വർഷം മുന്പ് നമ്മുടെ ഗ്രാമങ്ങളിൽ കണ്ടിരുന്ന കരിങ്കോഴി കളെ സംരക്ഷിക്കാനായി പ്രത്യേ കം ശ്രദ്ധ നൽകുന്നു. 
                                       കരിങ്കോഴികൾക്കും നാടൻ കോഴികൾക്കും ഇന്ന് നല്ല ഡിമാ ൻഡാണ്. കൂടിനുള്ളിൽ കൂനിക്കൂടി യിരുന്ന് മുട്ടയിടുന്ന രീതിയിലല്ല ഇവിടെ കരിങ്കോഴികളെ വളർത്തു ന്നത്. ഓടിനടന്ന് തീറ്റകൾ തിന്ന് വളരുന്ന രീതിയിൽ സ്ഥലസൗ കര്യം ഒരുക്കിയാണ് കരിങ്കോഴി പരിപാലനം.ഇലക്ട്രോണി ക്സിൽ ഡിപ്ലോമ എടുത്ത യുവാവാണെങ്കിലും പക്ഷി മൃഗാദികളോടാണ് കൂടുതൽ താത്പ്യര്യം. കംപ്യൂട്ടർ, ടീഷർട്ട് സ്ഥാപനങ്ങളുള്ള പ്രദീപ്കുമാ റിന് തമിഴ്നാട്ടിൽ നല്ലൊരു പശുഫാം ഉണ്ട്. പശുവും കോഴിയു മൊക്കെയായി തട്ടിയും മുട്ടിയും നീങ്ങുന്ന ജീവിതമല്ല ഈ കർഷകന്േ‍റത്. തനി നാടൻ ഇനങ്ങളുള്ള ഈ ഫാമിൽ വയ നാടൻ കോഴികളും ഉണ്ട്. അടയിരിക്കുകയും കുഞ്ഞുങ്ങളെ സംരക്ഷിക്കുകയും പ്രകൃതിയോട് ഇണങ്ങി വളരുകയും ചെയ്യുന്ന മലയാളികളുടെ തനി നാടൻ കോഴിയാണ് വയനാടൻ കോഴി കൾ. പരമാവധി ഒരു കിലോ വരെ തൂക്കം വയ്ക്കുന്ന ഇനമാണിത്.


                                   വിവിധതരത്തിലുള്ള കോഴി കളെ ശേഖരിച്ച്, കുറിച്ചിത്താന ത്ത് ചെറിയൊരു ഫാം തുടങ്ങു ന്നത് അഞ്ചു വർഷം മുന്പാണ്. മദ്ധ്യപ്രദേശിലെ ഗിരിവർഗമേഖ ലയിൽ നിന്ന് സംഘടിപ്പിച്ച നാടൻ കരിങ്കോഴികളുടെ കുഞ്ഞു 
്ങളെ ഉത്പാദിപ്പിച്ചാണ് ഫാം വിപുലീ കരിച്ചത്. 500 ൽ പരം കരിങ്കോ ഴികൾ ഇവിടെയുണ്ട്. തൂവലുകൾ, കാൽ, നഖം, കൊക്ക്, നാവ് പൂവുകൾ, മാംസം അങ്ങനെ അടിമുടി കറുപ്പ·ാരായ കരിങ്കോഴികൾക്ക് പ്രതിരോധ ശേഷി കൂടുതലാണ്. കൊഴുപ്പും കൊളസ് ട്രോളും കുറവുള്ള മാംസമാണ് ഇതിന്േ‍റത്. വിറ്റാമിനും അമിനോ ആസിഡും ഫോസ്ഫറസും ഇരുന്പും 
                          അടങ്ങിയിട്ടുള്ളതിനാൽ കൂടുതൽ ആരോഗ്യപ്രദമാണ് ഇവയുടെ മാംസം. ഇൻക്യു ബേറ്ററിന്‍റെ സഹായത്തോടു കൂടിയാണ് മുട്ടകൾ വിരിയിക്കു ന്നത്. നല്പത്തിയഞ്ച് ദിവസ മെത്തിയ കുഞ്ഞുങ്ങളെ 200 രൂപ യ്ക്കാണ് വില്പന നടത്തുന്നത്. മുട്ട ഇടുന്ന പ്രായമാകുന്പോൾ ആയിരം രൂപയായി വർധിക്കും.നാടൻ കോഴികളെപ്പോലെ വളർത്തിയെടുക്കാൻ കഴിയുന്നതു കൊണ്ട് വീടുകളിൽ അഴിച്ചിട്ട് വളർത്താം. പ്രത്യേകതീറ്റകളൊ ന്നും തന്നെ വേണ്ട. മറ്റിനങ്ങളുടെ പൂവനുമായി കുടിച്ചേരുന്പോൾ, പിന്നീടുണ്ടാകുന്ന കുഞ്ഞുങ്ങൾക്ക് നാടൻ ഇനത്തിന്‍റെ ഗുണങ്ങൾ ഉണ്ടാകില്ല. നാടൻ ഇനങ്ങളെ ഉത് പാദിപ്പിക്കുവാനായി കരിങ്കോ ഴികളെ പ്രത്യേകം സംരക്ഷി ക്കുകയാണ് പ്രദീപ് കുമാർ. ഒരു വർഷം 180 മുട്ട വരെ ഇടുന്ന കരിങ്കോഴികൾക്ക് മുട്ടക്കോഴി കൾക്ക് നൽകുന്ന തീറ്റ തന്നെ യാണ് നൽകുന്നത്. നാല് വർഷം നല്ലരീതിയിൽ മുട്ടയിടും. കൂട്ടിലിട്ടു വളർത്തുന്പോൾ ലെയർ പെല്ല റ്റാണ് നൽകുന്നത്. ഗോതന്പും അരിയും മിതമായി നൽകിയാൽ ആരോഗ്യം കൂടുതലായി സംരക്ഷി ക്കാൻ സാധിക്കും. ആറുമാസ ത്തിനു മുന്പുതന്നെ മുട്ടയിട്ടു തുടങ്ങും. ആറു മാസം കൂടു ന്പോൾ കാഷ്ഠം ശേഖരിച്ച് വില്പന നടത്തുന്നു. ഒരു ചാക്കി ന് 200 രൂപ നിരക്കിലാണ് ചിന്തേര് പൊടി ചേർന്ന കാഷ്ഠം വില്പന നടത്തുന്നത്.

                                       കുട്ടിക്കാലത്തേ കൗതുകങ്ങ ളൊക്കെ നിലനിർത്തിപ്പോരുന്ന പ്രദീപ് കുമാറിന് പിന്തുണയുമായി ഭാര്യശ്രീരേഖയും എത്തിയതോടെ പക്ഷികളുടെ എണ്ണം വർധിപ്പിച്ചു. ഫാൻസി ഇനങ്ങളായ സിൽവർ പോളീഷ് ക്യാപ്പും, ചുണ്ടുകൾ മൂടി നിൽക്കുന്ന തരത്തിലുള്ള പൂവും അഴകുള്ള കറുപ്പും ചേർന്ന പ്രില്ല്, ഇളം നീല നിറത്തിലുള്ള തൂവലു കൾകൊണ്ട് മനോഹരമായ ബ്ലൂമില്ലി, വൈറ്റ്മില്ലി, അരമീറ്ററി ലേറെ നീളമുള്ള വാലുകളാൽ മനോഹരമായ ഓണഗഡോറി, പോരുകോഴിയെപ്പോലെ തോന്നി ക്കുന്ന വർണമനോഹരനായ ഫീനിക്സ്, ഏറ്റവും കൂടുതൽ തൂക്കം വയ്ക്കുന്ന ബഫ് കൊച്ചിൻ തുടങ്ങിയ ഇനങ്ങളെയും ഇവിടെ കാണാം. ഓരോന്നിന്‍റെയും വലിപ്പവും അഴകുമാണ് വില ഉയർത്തുന്നത്. പക്ഷികളെ വാങ്ങാനെത്തുന്നവർക്ക് കൂടുകളും നൽകുന്നുണ്ട്. സ്വയം തൊഴി ലെന്നനിലയിലും ആരോഗ്യ സംരക്ഷണത്തിലും കന്പക്കിളികൾ നൽകുന്ന സഹായം വളരെ വലു താണെന്ന് പ്രദീപ്കുമാർ പറ യുന്നു. ഫോണ്‍: പ്രദീപ്- 94461 97 280

1 comment:

Post a Comment