ഭക്തിയും വിസ്മയവുമായി ജടായുപ്പാറ നിർമ്മാണം അവസാന ഘട്ടത്തിൽ ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ കൊണ്ടുവരാൻ ശ്രമം
രാമായണത്തിലെ ജടായുവിന്റെ കൂറ്റൻ ശില്പവും അനുബന്ധ സൗകര്യങ്ങളുമായി ചടയമംഗലത്തെ ജടായുപാറയിൽ ഒരുങ്ങുന്ന വിനോദ സഞ്ചാര കേന്ദ്രത്തിന്റെ നിർമ്മാണം അവസാന ഘട്ടത്തിൽ. 'ജടായു എർത്ത്സ് സെന്റർ' എന്ന് നാമകരണം ചെയ്ത പദ്ധതിയുടെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കൊണ്ടുവരാൻ ശ്രമം തുടങ്ങി.
ഡിസംബറിലോ 2018 ജനുവരിയിലോ അദ്ദേഹത്തിന്റെ സമയം ലഭിക്കുമോ എന്നാണ് സംരംഭകരുടെ ശ്രമം. ചടയമംഗലത്ത് 65 ഏക്കറിൽ പരന്നുകിടക്കുന്ന ജടായുപാറയും പരിസരവും അടങ്ങുന്ന പദ്ധതി പ്രദേശം സംസ്ഥാനത്ത് ബി.ഒ.ടി മാതൃകയിൽ 100 കോടി രൂപ ചെലവിൽ ഒരുങ്ങുന്ന ആദ്യ വിനോദസഞ്ചാര കേന്ദ്രമാണ്. രാമായണത്തിലെ പരാമർശപ്രകാരം, സീതാപഹരണം നടത്തിയ രാവണനെ തടഞ്ഞ ജടായു, രാവണന്റെ ആക്രമണത്തിൽ ചിറകറ്റുവീണ ഇടമാണിതെന്നാണ് കരുതുന്നത്. ജടായു പാറയിൽ തീർത്ഥാടനവും സാഹസികതയും ആരോഗ്യ ടൂറിസവും സമന്വയിക്കുമ്പോൾ വിനോദസഞ്ചാരികൾക്ക് വ്യത്യസ്ത അനുഭവമാകും. ഇവിടെ തയ്യാറാക്കിയ ജടായുശില്പം ലോകത്തെ ഏറ്റവും വലിയ പക്ഷിശില്പമാണ്.
അഞ്ചുനില കെട്ടിടത്തിന്റെ ഉയരമുള്ള ശില്പത്തിനുള്ളിൽ 6 ഡി തിയേറ്ററും ഓഡിയോവിഷ്വൽ മ്യൂസിയവുമുണ്ടാകും. 750 അടി ഉയരമുള്ള പാറയുടെ മുകളിലെത്താനുള്ള റോപ്‌വേയും കേബിൾ കാറുമാണ് ഏറ്റവും വലിയ ആകർഷണം. സ്വിറ്റ്സർലൻഡിൽ നിന്ന് ഇറക്കുമതി ചെയ്ത കേബിൾ കാറിന്റെ നിർമ്മാണം പൂർത്തിയായി. ഇത് പ്രവർത്തിപ്പിക്കാനുള്ള വൈദ്യുതിക്കായി ആയൂർ സബ്സ്റ്റേഷനിൽ നിന്ന് 11 കെ.വി ലൈൻ വലിക്കേണ്ടതുണ്ട്.
പദ്ധതിയോടനുബന്ധിച്ച് തയ്യാറായ സാഹസിക വിനോദ കേന്ദ്രത്തിന്റെ പ്രവർത്തനം ഉടൻ തുടങ്ങും. പാറയിലെ സ്വാഭാവിക ഗുഹകളിൽ ആധുനിക സിദ്ധ ചികിത്സ ലഭിക്കുന്ന ഹെൽത്ത് ടൂറിസം പദ്ധതിയിൽ ഹെലിടാക്സിയും ഉൾപ്പെടുന്നു. 15 ലക്ഷം ലിറ്റർ മഴവെള്ളം സംഭരിക്കാവുന്ന സംഭരണിയിൽ നിന്നാണ് ഇവിടേക്കാവശ്യമായ മുഴുവൻ വെള്ളവും ലഭ്യമാക്കുന്നത്.
എം.സി റോഡിൽ ചടയമംഗലത്ത് നിന്ന് രണ്ട് കിലോമീറ്റർ ദൂരത്തുള്ള ജടായു എർത്ത്സ് സെന്ററിലെത്താൻ കേബിൾ കാറിന് പുറമെ പ്രത്യേക പാതയും തയ്യാറാക്കും. പഞ്ചായത്ത് വക റോഡ് ഏറ്റെടുത്ത സംസ്ഥാന ടൂറിസം വകുപ്പാണ് വിശാലമായ പാത നിർമ്മിക്കുന്നത്. റോഡിൽ നിന്നുള്ള പടിക്കെട്ടുകളുടെ വശങ്ങളിൽ വിശ്രമത്തിനും ലഘുഭക്ഷണത്തിനുമുള്ള സൗകര്യങ്ങളുണ്ടാകും.

രാമക്ഷേത്രവും രാമപാദവും
ജടായുപാറയുടെ മുകളിലെ രാമക്ഷേത്രവും ശ്രീരാമപാദവും കാണാൻ മുൻപ് തന്നെ ഇവിടേക്ക് ഭക്തരും വിനോദ സഞ്ചാരികളും എത്തുമായിരുന്നു. ടൂറിസം പദ്ധതിക്കൊപ്പം ഈ ഭാഗത്തിനും പ്രാധാന്യമേറും. ചിറകറ്റുവീണ ജടായുവിന്റെ ചുണ്ടുരഞ്ഞ ഭാഗത്ത് കൊടുംവേനലിലും വറ്റാത്ത കുളവും ക്ഷേത്രവും ഭക്തർക്ക് കൗതുകക്കാഴ്ചയാകുമെന്ന് ശില്പിയും ചലച്ചിത്രസംവിധായകനുമായ രാജീവ് അഞ്ചൽ പറഞ്ഞു. രാജീവിന്റെ ഉടമസ്ഥതയിലുള്ള 'ഗുരുചന്ദ്രിക' എന്ന സ്ഥാപനത്തിന് ബി.ഒ.ടി വ്യവസ്ഥയിൽ 30 വർഷത്തേക്കാണ് സ്ഥലം സർക്കാർ വിട്ടു നൽകിയിട്ടുള്ളത്.
No comments:
Post a Comment