Breaking

Wednesday, 28 June 2017

റോഡ് ഉപരോധിച്ചു

ആനപ്പുഴയ്ക്കൽ പ്രദേശത്ത് മൃഗങ്ങളുടെ തോലും, തലയും, കാലുകളും ഉൾപ്പടെ നടുറോഡിൽ തള്ളിയ സാമൂഹിക വിരുദ്ധരെ കണ്ട് പിടിച്ച് മാതൃക പരമായി ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ആനപ്പുഴയ്ക്കൽ നിവാസികൾ റോഡ് ഉപരോധം നടത്തി.മാംസാ അവശിഷ്ടങ്ങളും.കോഴി അവശിഷ്ടങ്ങളും മറവ് ചെയ്യാൻ വേസ്റ്റ് കുഴി ഇല്ലാത്ത സ്ഥാപനങ്ങളുടെ ലൈസൻസ് റദ് ചെയ്യണമെന്നും, അല്ലാത്ത പക്ഷം ബന്ധപെട്ട അധികാര സ്ഥാപനങ്ങളുടെ മുന്നിൽ അനശ്ചിതകാല സമരം നടത്തുമെന്നും ഉപരോധസമരം ഉത്ഘാടനം ചെയ്ത കൊണ്ട് കോൺഗ്രസ് അഞ്ചൽ ബ്ലോക്ക് വൈസ് പ്രസിഡന്റ് രാജീവ് കോശി മുന്നറിയിപ്പ് നൽകി.അഞ്ചൽ പോലീസ് സ്ഥലത്ത് എത്തി സമര കാരുമായി ചർച്ച നടത്തിയതിനെ തുടർന്ന് സമരം അവസാനിപ്പിച്ചു.സ്ഥലത്ത് രാത്രികാല നിരീക്ഷണം ശക്തമാക്കുന്നതിനും നീരീക്ഷണ ക്യാമറ വയ്ക്കുന്നതിനും സമരസമതി തീരുമാനിച്ചു.ഉപരോധസമരത്തിന് ഡോ.ജോർജ്ജ് ലൂക്കോസ്.തങ്കപ്പൻ പിള്ള, സജീവ് കോശി.റോജി, വർഗ്ഗീസ്. ചാക്കോച്ചൻ.പ്രകാശ്, രാജേന്ദ്രൻ.അനിൽകുമാർ', സജി, സണ്ണി എന്നിവർ നേതൃത്വം നൽകി.

No comments:

Post a Comment