കൊച്ചി മെട്രോക്ക് എല്ലാവിധ ആശംസകളും ..!! നാണമില്ലാത്തവരുടെ രാഷ്ട്രീയം എന്ന് കേട്ടിട്ടുണ്ടോ ?? ഇല്ലെങ്കിൽ കണ്ടോളൂ .. ഈ പ്രോട്ടോകോൾ എന്നൊരു സാധനം പറഞ്ഞു കൊണ്ട് വിവാദങ്ങൾ കഴിഞ്ഞ കുറച്ചു ദിവസങ്ങൾ ആയിട്ട് നടക്കുകയായിരുന്നു .. അന്നൊന്നും പറയാൻ തോന്നാത്ത ഒരു കാര്യം ഇന്ന് എനിക്ക് പറയണം തോന്നി അതാണ് ഈ കുറിപ്പ് .. ഒരു വ്യക്തി രാഷ്ട്രീയം തിരഞ്ഞെടുത്ത് ജന പ്രതിനിധി ആയിട്ട് പ്രത്യേകം ആ വാക്കു ശ്രദ്ധിക്കുക ' ജനപ്രതിനിധി ' ആയിട്ട് എത്തുമ്പോൾ പിന്നീട് MLA യോ മന്ത്രിയോ മുഖ്യമന്ത്രിയോ പ്രാധാനമന്ത്രിയോ അങ്ങനെ ഏതു പദവിയിൽ എത്തിയാലും അവർ നമ്മുടെ രാജ്യത്തിന്റെ പ്രതിനിധികൾ ആയി മാറുകയാണ് .. അവരുടെ ഉള്ളിൽ അവർക്കു വ്യക്തമായ രാഷ്ട്രീയം ഉണ്ടെങ്കിലും ആ പദവിക്ക് രാഷ്ട്രീയം ഉണ്ടാകാൻ പാടില്ല .. അവരുടെ പ്രവർത്തിക്കു പാടില്ല .. ഇന്ന് കൊച്ചി മെട്രോ ഓടുന്നത് ഇപ്പോഴത്തെ സർക്കാരോ പഴയ സർക്കാരോ അവരുടെ കുടുംബത്തിൽ നിന്നും കൊണ്ട് വന്ന കാശ് കൊണ്ടല്ല .. ഓരോ ഇന്ത്യക്കാരന്റെയും പണം കൊണ്ടാണ് .. പല വായ്പ്പകളും കൊണ്ടാണ് ..
അപ്പോൾ ഈ മെട്രോ ഈ വ്യക്തി യാഥാർഥ്യമാക്കി എന്ന് പറയാൻ ആർക്കും അവകാശമില്ല .. പകരം പറയാം ആ മെട്രോ ജനങ്ങൾക്ക് വേണ്ടി പല ഭരണകൂടങ്ങൾ യാഥാർഥ്യമാക്കി എന്ന് ..!! അതുകൊണ്ടു തന്നെ ഭരിക്കുന്നതും ഭരിക്കാത്തതും ആയ പാർട്ടിക്കാർ ഫ്ളക്സ് ഇറക്കുന്നത് അവരുടെ ബുദ്ധി ഇല്ലായ്മ തന്നെ .
.ഇനി കാര്യത്തിലേക്കു .. അൽപ്പം മുൻപ് കൊച്ചി മെട്രോയുടെ ആദ്യ ഔദ്യോഗിക ഓട്ടത്തിൽ നിന്നുള്ളതാണ് ഈ screenshot .. ഗവർണ്ണർ , കേന്ദ്രമന്ത്രി , മുഖ്യമന്ത്രി , പ്രാധാനമന്ത്രി .. പിന്നെ ഒരാൾ കൂടെ .. ഏതോ ഒരാൾ .. അങ്ങനെ വിശേഷിപ്പിക്കാൻ ആണ് എനിക്കിഷ്ടം .. കാരണം ഇത് വ്യക്തമായ രാഷ്ട്രീയമാണ് .. വെറും ചീപ്പ് രാഷ്ട്രീയം .. ആദ്യ യാത്രയിൽ ഇങ്ങനെ ഞെളിഞ്ഞു ഇരിക്കാൻ രാജ്യത്തിന്റെ ഒരു പദവിയും അലങ്കരിക്കാത്ത ഒരു വ്യക്തിയെ കൂടെ ഇരുത്തുന്നത് കൃത്യമായ രാഷ്ട്രീയം ഉള്ളത് കൊണ്ട് മാത്രമാണ് .. അതിനി ഏതു പാർട്ടിയുടെ സംസ്ഥാന നേതാവ് ആയിരുന്നുവെങ്കിലും പോകാനോ കൊണ്ട് പോകാനോ പാടില്ലായിരുന്നു ..
ജനങ്ങളുടെ പ്രതിനിധിയായി ഒരാളെ ഒരു സാധാരണ വ്യക്തിയെ തിരഞ്ഞെടുത്തു കൂടെ യാത്ര ചെയ്യിപ്പിക്കണമായിരുന്നു സാറന്മാരെ .. കാരണം ഇത് ഞങ്ങളുടെ മെട്രോ ആണ് .. നിങ്ങളെ നിങ്ങൾ ആക്കിയ ഞങ്ങളുടെ മെട്രോ .. പറയാതെ വയ്യ കൊച്ചി മെട്രോയുടെ പിതൃത്വം ഏറ്റെടുക്കാൻ ആരും വരണ്ട അത് ഓരോ മലയാളിക്കും സ്വന്തം ഓരോ ഇന്ത്യക്കാരനും സ്വന്തം ..!!

No comments:
Post a Comment